മാതാപിതാക്കൾക്ക് ചെലവിന് നൽകിയില്ലെങ്കിൽ മക്കൾക്ക് ഇനി എട്ടിന്റെ പണികിട്ടും; വിദേശ രാജ്യങ്ങളിലെ നിയമം ഇവിടെയും വരുന്നു

മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക്​ താ​ല്‍​പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ ഇ​നി സ്വ​ത്ത്​ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ്വ​ത്ത്​ ഏ​റ്റെ​ടു​ത്ത്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ വ​യോ​ജ​ന​ക്ഷേ​മ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ക്കും. ട്ര​സ്​​റ്റി​ന്‍റെ ഘ​ട​ന​യും പ്ര​വ​ര്‍​ത്ത​ന​വും സം​ബ​ന്ധി​ച്ച ക​ര​ട്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ ത​യാ​റാ​ക്കി വ​രു​ക​യാ​ണ്. ജൂ​ണി​ന്​ മു​മ്ബ്​ ട്ര​സ്​​റ്റ്​ നി​ല​വി​ല്‍​വ​രും.

സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ല്‍ എ​ത്തി​​പ്പെ​ടു​ന്ന പ​ല​രും ശേ​ഷി​ക്കു​ന്ന സ്വ​ത്തും പ​ണ​വും സ​ര്‍​ക്കാ​റി​ന്​ സം​ഭാ​വ​ന ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്​. നി​ല​വി​ല്‍ ഇ​ത്​ ഏ​റ്റെ​ടു​ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല, ഇതിനാലാണ് പുതിയ ട്രസ്റ്റ് വരുന്നത്. വ​യോ​ജ​ന ക്ഷേ​മ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ച്‌ ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് നീക്കം. സാ​മൂ​ഹി​ക​നീ​തി മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ കൗ​ണ്‍​സി​ലി​ന്​ കീ​ഴി​ലാ​കും ട്ര​സ്​​റ്റ്​ പ്ര​വ​ര്‍​ത്ത​നം. പ​ണ​മാ​യും ഭൂ​മി​യാ​യും ട്ര​സ്​​റ്റി​ന്​ ല​ഭി​ക്കു​ന്ന സ്വ​ത്ത് സം​ര​ക്ഷി​ക്കാ​ന്‍ ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​കാ​ര്യ​ങ്ങ​ള്‍​ക്ക്​ വി​നി​യോ​ഗി​ക്കാ​നാ​ണ്​ പ​ദ്ധ​തി.

വൃ​ദ്ധ​സ​ദ​ന​ങ്ങ​ളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ പ്രീ​മി​യം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ​യോ​ധി​ക​ര്‍​ക്ക്​ വീ​ല്‍​ചെ​യ​ര്‍ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ചെ​ലവു​ക​ള്‍​ക്ക്​ ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും. ട്ര​സ്​​റ്റ്​ വ​രു​ന്ന​തോ​ടെ വ​യോ​ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ടു​ത​ല്‍ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.