ക്ലോസറ്റിൽ നക്കി ടിക് ടോക് താരത്തിന്റെ കൊറോണ ചലഞ്ച് ! ഒടുവിൽ കൊറോണ ബാധിതനായി ആശുപത്രിയിൽ

25

പബ്ലിക് കക്കൂസിൽ നക്കി കൊറോണ ചലഞ്ച് നടത്തിയ ടിക് ടോക്ക് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. 21 കാരനായ ലാർസിനാണ് കോവിഡ് ബാധയേറ്റത്. താൻ രോഗബാധിതനാണെന്ന് ലാർസ് തന്നെയാണ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ പങ്കുവെച്ചുൂകൊണ്ട് വെളിപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളിൽ ഗേഷോൻമെൻഡിസ് എന്ന പേരിലറിയപ്പെടുന്ന ലാർസ് കഴിഞ്ഞ ദിവസം പൊതു ശൗചാലയം നക്കികൊണ്ട് കൊറോണ വൈറസിനെതിരെ ചലഞ്ച് എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും നിരവധി പേർ ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഏതായാലും ഇതോടെ ബെവർലി ഹിൽസ് സ്വദേശിയായ ലാർസിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.