കേരളത്തിലെ ഭിക്ഷാടന മാഫിയയെക്കുറിച്ച് ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ; പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത്….

പിഞ്ചു ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഭിക്ഷാടന സംഘത്തെക്കുറിച്ച്‌ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പലരുടെയും പക്കല്‍ ഉള്ളത് അവരുടെ കുട്ടികള്‍ തന്നെയാണെന്നതിന് യാതൊരു തെളിവും ഇല്ല. മാത്രമല്ല മാസവാടകക്ക് കുട്ടികളെ ഭിക്ഷാടനത്തിനായി നല്‍കുന്ന രക്ഷിതാക്കള്‍ വരെ ഉണ്ട്. ഇത്തരത്തില്‍ നല്‍കുന്ന കുട്ടികള്‍ക്ക് പിന്നീട് എന്തു സംഭവിച്ചാലും യാതൊരു പരാതിയുമില്ല.

കൂടാതെ തക്കം കിട്ടിയാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകലും ഇവരുടെ പതിവാണ്. പലരുടെയും ദിവസവരുമാനം ആയിരം രൂപയോളം വരും. ഭിക്ഷാടന മാഫിയയാണ് റെയില്‍വേ കേന്ദ്രീകരിച്ചുള്ള ഭിക്ഷാടനം നിയന്ത്രിച്ചു വരുന്നത്. ഓരോരുത്തര്‍ക്കും പ്രത്യേകം തീവണ്ടികളാണ് ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. ഇതേ സംഘം കൂടുതല്‍ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.