അന്ന് നാട്ടുകാർ പറഞ്ഞു പറ്റിച്ചു; പക്ഷെ ഇന്നു കിട്ടിയത് എൺപതു ലക്ഷം; ഈ ചുമട്ടു തൊഴിലാളി ലക്ഷ പ്രഭുവായ കഥയിങ്ങനെ:

പാണ്ടിക്കാട് സ്വദേശിയായ യുസഫിന് ലോട്ടറിയടിച്ചെന്ന് കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു അത്ഭുതവും തോന്നിയില്ല. കാരണം കഴിഞ്ഞ മാസം ഞെട്ടിയതിന്റെ ഓര്‍മ അവര്‍ക്കുണ്ടായിരുന്നു. ഒരു മാസം മുന്‍പ് കാരുണ്യയുടെ എണ്‍പത് ലക്ഷം ചുമട്ട് തൊഴിലാളിയായ യൂസഫിന് അടിച്ചെന്നുള്ള വാര്‍ത്ത നാട്ടില്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ ഇക്കുറി കൃത്യമായി പറഞ്ഞാല്‍ ഒരു മാസത്തിന് ശേഷം കാരുണ്യ ലോട്ടറിയുടെ എണ്‍പത് ലക്ഷത്തിന്റെ ഭാഗ്യം യൂസഫിനെ കടാക്ഷിച്ചു.

പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്ബ സ്വദേശിയാണ് അമ്ബത്തിയാറ് കാരനായ യൂസഫ്. സമ്മാനം അടിച്ചെന്ന് ഉറപ്പായതോടെ ടിക്കറ്റ് തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് യൂസഫ് ടിക്കറ്റെടുത്തത്. ആഇഷയാണ് യൂസഫിന്റെ ഭാര്യ.