ഒരു കാരണവുമില്ലാതെ വണ്ണം കുറയുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക; ഇതാവാം കാരണം

248

തടി കുറക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണ നിയന്ത്രണം ഇല്ലാതെ വ്യായാമം ചെയ്യാതെ യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഇല്ലാതെ നിങ്ങളുടെ തടി കുറയുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളുടെ തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യപരമായ പ്രശ്‌നങ്ങളുടെ തുടക്കമാണ് പലപ്പോഴും അസാധാരണമായി തടി കുറയുന്നത്. ചിലരില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതെ തന്നെ പലരുടേയും തടി കുറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ എന്താണ് കാരണം എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളേക്കാള്‍ ഉപരി അതിന് പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗമാണ് ശ്രദ്ധിക്കേണ്ടത്.

പ്രമേഹത്തിന്റെ അളവ് ശരീരത്തില്‍ വളരെ കൂടുതലാണ് എങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. ഇത്തരക്കാരില്‍ അസാധാരണമായ വിധത്തില്‍ തടി കുറയുന്നതിന് കാരണമാകുന്നുണ്ട്. തടി കുറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്. കൃത്യമായ അളവില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ ശരീരം എത്തുന്നുണ്ട്. ഇത് അമിതമായി തടി കുറയുന്നതിന് കാരണമാകുന്നു.

തടി കുറയുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളും ഏറ്റക്കുറച്ചിലുകളും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇതോടൊപ്പം നിങ്ങളുടെ തടി കുറയുന്ന അവസ്ഥയും ഉണ്ടെങ്കില്‍ അത് ഭയക്കേണ്ടതാണ്.

വിരകളുടെ ഉപദ്രവം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പെട്ടെന്നുള്ള തടി കുറയാനും ആരോഗ്യം ക്ഷയിക്കാനും കാരണമാകുന്നു. നിരവധി തരത്തിലുള്ള വിരകളാണ് നമ്മുടെ ശരീരത്തില്‍ കുടിയേറി പാര്‍ക്കുന്നത്. ആദ്യം തന്നെ ഇത് തിരിച്ചറിയാന്‍ ശ്രദ്ധിക്കണം.