HomeHealth Newsചെറുപ്പക്കാരിൽ കൂടിവരുന്ന വൻകുടൽ കാൻസർ സൂക്ഷിക്കുക: ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത് !

ചെറുപ്പക്കാരിൽ കൂടിവരുന്ന വൻകുടൽ കാൻസർ സൂക്ഷിക്കുക: ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത് !

ചെറുപ്പക്കാരിൽ വൻകുടൽ കാൻസറിന്റെ തോത് വല്ലാതെ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വൻകുടൽ കാൻസർ വന്ന പത്തു പേരിൽ ഒരാൾക്ക് പാരമ്പര്യം മൂലം രോഗം വരുന്നു എന്നാണ് കണക്ക്. എന്നിരുന്നാൽ തന്നെയും ജീവിതശൈലി ഈ രോഗം വരുന്നതിന് ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നിന്റെ മദ്യപാനം വ്യായാമമില്ലാതെ ഇരിക്കുന്ന അവസ്ഥ, അമിതവണ്ണം, ഫാസ്റ്റ് ഫുഡ് അമിതഉപയോഗം തുടങ്ങിയവ ഇതിലേക്ക് വിരൽ ചൂണ്ടുന്നു.

വൻകുടൽ ക്യാൻസറിന്റെ മിക്ക തുടക്കവും കുരുപ്പുകളിൽ ( Polyps ) നിന്നോ കുടൽപാളിയിലുള്ള വളർച്ചകളിൽ നിന്നോ ആണ്. കുരുപ്പുകൾ ( Polyps) സധാരണയായി രോഗലക്ഷണങ്ങൾ കാണിക്കാറില്ല. പക്ഷെ കുറച്ചു കാലത്തിനുള്ളിൽ തന്നെ പല കുരിപ്പുകളും ( Polyps ) അർബുദമായി മാറുകയും ചെയ്യുന്നു. കുരുപ്പുകൾ കണ്ടുപിടിക്കുവാനായി
മികച്ച മാർഗ്ഗം കോളനോസ്കോപ്പി ചെയ്യുന്നതാണ്. മറ്റു സ്കാനിംഗിലോ, പരിശോധനയിലോ കുരുപ്പുകൾ പിടിക്കാനാവില്ല. കോളനോസ്കോപ്പി സമയത്ത് ഡോക്ടർ കുരുപ്പുകൾ കാണുകയാണെങ്കിൽ അത് നീക്കംചെയ്യാനും പരിശോധനക്കായി ലാബിലേക്ക് അയക്കാനും സാധിക്കും.

മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലവിസർജനത്തിനുണ്ടാകുന്ന മാറ്റങ്ങൾ (മലബന്ധം, വയറിളക്കം), ശരീരം ക്ഷീണിക്കുക, വിശപ്പിലായ്മ തുടങ്ങിയവയാണ് വൻകുടൽ കാൻസറിന്റെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ വരാം.

ചികിത്സ പ്രധാനമായും ശസ്ത്രക്രിയയിലൂടെ അർബുദം ബാധിച്ച വൻകുടൽ/ മലാശയവും അതിനു ചുറ്റുമുള്ള കുടലുകളും മുറിച്ച് മാറ്റുകയാണ് ചെയ്യുന്നത്. കീമോതെറാപ്പി/ റേഡിയേഷൻ ചികിത്സകളും ചിലപ്പോൾ രോഗത്തിന്റെ ഘട്ടമനുസരിച്ച് വേണ്ടിവരാറുണ്ട്. വൈകിയ ഘട്ടത്തിലാണ് അർബുദം കണ്ടുപിടിക്കുന്നതെങ്കിൽ ശസ്ത്രക്രിയക്കു മുന്നോടിയായി കീമോറേഡിയേഷൻ ചികിത്സ ആവശ്യമായിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments