HomeHealth Newsപുരുഷനുമുണ്ട് കന്യകാത്വം !! എന്തൊക്കെയാണ് ഒരു 'കന്യകന്റെ' ലക്ഷണങ്ങൾ എന്നറിയാമോ ? ഇതൊന്നു കണ്ടു...

പുരുഷനുമുണ്ട് കന്യകാത്വം !! എന്തൊക്കെയാണ് ഒരു ‘കന്യകന്റെ’ ലക്ഷണങ്ങൾ എന്നറിയാമോ ? ഇതൊന്നു കണ്ടു നോക്കൂ !

സ്ത്രീകൾക്ക് കന്യാചർമം എന്ന പോലെ , ശാരീരികമായി കന്യകാത്വത്തെ സൂചിപ്പിക്കുന്ന ഒന്നും പ്രത്യക്ഷത്തിൽ പുരുഷന് ഇല്ലെങ്കിലും, ചില സ്വാഭാവിക സൂചനകൾ കൊണ്ട് ഒരു പുരുഷൻ കന്യകനാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. കന്യകാത്വം തന്റെ സഖിക്ക് കൊടുക്കാൻ പറ്റുന്ന പുര്ഷനും , അത് പോലെ തിരിച്ചു സ്ത്രീയും ഭാഗ്യവാന്മാരാണ്. തനിക്ക് എല്ലാം നല്കുന്ന ഇണയെ മനസ്സറിഞ്ഞു സ്നേഹിക്കാൻ പറ്റുന്നതിന്റെ സുഖവും സന്തോഷവും എക്കാലത്തും നിലനില്കുന്നതാണ് . കന്യകനായ പുരുഷന ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും. എന്നാൽ, ഈ നിഗമനങ്ങൾ ഒരു പരിധി വരെ ശരിയാണെന്നെ അനുമാനിക്കാൻ പറ്റുകയുള്ളൂ . സാങ്കേതിക വിദ്യകൾ അടക്കി വാഴുന്ന ഇന്നത്തെ കാലത്ത് കന്യകാത്വതിനു വില കൽപിക്കുന്നവർ കുറവാണെങ്കിലും ,പുരുഷന്റെ ചില പ്രവർത്തികൾ കാണിച്ചുതരും അവൻ ‘കന്യകൻ’ ആണോ എന്ന്.

ശാരീരിക ഇടപഴകലുകളിൽ ഉണ്ടാകുന്ന സംശയം

ശാരീകമായി ഇടപഴകുമ്പോൾ , നീക്കങ്ങൾകിടയിൽ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപെടുന്നത് ആദ്യ ബന്ധത്തിന്റെ വ്യക്തമായ സൂചനയായി കരുതാം. മുൻപരിചയം ഉള്ള ഒരു പുരുഷന് സ്ത്രീയുടെ ഒരു നീക്കം മതി , അവർ കാര്യങ്ങളിലേക്ക് കടന്നു കൊള്ളും. കന്യകനായ ഒരു പുരുഷന് എന്ത് എങ്ങനെ എന്നുള്ള വേവലാതി സ്വാഭാവികമാണ് . കൂട്ടുകാർ പറഞ്ഞും ചിത്രങ്ങളിലൂടെയും കഥകളിലൂടെയും അറിഞ്ഞ സ്ത്രീ സൗന്ദര്യം ഭംഗിയായി കൈകാര്യം ചെയാൻ മനസ്സ് വെമ്പൽ കൊള്ളും.

വൈദഗ്‌ദ്ധ്യമില്ലാത്ത ചുംബനം

ചുംബനം എന്നത് വൈവാഹിക / ലൈംഗിക ജീവിതത്തിന്റെയും സ്നേഹബധത്തിന്റെയും പ്രധാന ഖടകമാണ് . ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരുമെങ്കിലും , ആദ്യ ചുംബനം വളരെ ഭംഗിയായി ചെയ്തവർ വിരളമാണ് . ഈ അവസരത്തിൽ വളരെ വേഗത്തിൽ ചുംബിക്കുകയും പരവേശം കാണിക്കുകയും ചെയ്തു പോകുന്നതായി കാണാം . വൈദഗ്‌ദ്ധ്യമില്ലാത്ത ചുംബനം താല്പര്യമില്ലായ്മയുടെ സൂചനയാകാമെങ്കിലും , നാണത്തോടെയും പരുങ്ങലോടെയും ഉള്ള ചുംബനം ആദ്യ ചുംബനത്തിന്റെ ലക്ഷണമാണ് . ചുംബനം, ചെയ്തു ശീലമാകുമ്പൊഴെ അതിന്റെ ആസ്വാദന ബിന്ദുവിലേക്ക് എത്തുകയുള്ളൂ . കന്യകനായ ഒരു ആണ്‍ തന്റെ ചുംബനത്തിനിടയിൽ കണ്ണുകൾ അടയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

ആദ്യ സ്പർശനത്തിൽ നാണം ,വെപ്രാളം

പ്രായം അറിഞ്ഞ കാലം തൊട്ടേ എതിർലിംഗത്തെ കുറിച്ചുള്ള ഭാവനകൾ ആയിരിക്കും ഇവരുടെ മനം നിറയെ . ആ ഭാവനാ ശില്പത്തെ ആദ്യമായി സ്പർശിക്കാൻ അടുക്കുമ്പോൾ നാണവും വെപ്രാളവും സ്വാഭാവികമാണ് . .മറ്റൊരു പെണ്ണുമായി ഒരിക്കലെങ്കിലും ശാരീരിക ബന്ധം നടത്തിയ ഒരു പുരുഷന് സ്ത്രീയെ തൊടുമ്പോൾ ആദ്യ സ്പർശന വികാരങ്ങൾ ഉണ്ടാവില്ല തന്നെ . സ്പഷ്ടമായി പറഞാൽ എതിർലിങ്കത്തെ ആദ്യമായി സ്പർഷിക്കാനുള്ള ആവേശവും ചങ്കിടിപ്പും ക്രമേണ കുറഞ്ഞു വരുന്നതായി കാണാം.

വേഗം മൂർചയിലെത്തുന്നു

മനസ്സിലെ ചിന്തകൾക്ക് ചിറകു വരുമ്പോൾ സ്ത്രീകൾക്കെന്ന പോലെ പുരുഷനും വികാരങ്ങൾ നിറയുന്നു . ഹൃദയമിടിപ്പിന് വേഗം കൂടുകയും രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുന്നു . ഹോർമോണുകൾ വളരെയധികം ഉത്പാധിപ്പിക്കപെടുന്നു. തൽഫലമായി ആദ്യ കാലങ്ങളിൽ പുരുഷന് പെട്ടെന്ന് തന്നെ മൂർചയിലെത്തുന്നതായ് കാണാം . ചിലരിൽ സ്ത്രീയുടെ നഗ്ന ശരീരം കാണുമ്പോൾ തന്നെ വികാരമൂർച്ച സംഭവിച്ചേക്കാം . മാനസിക പിരിമുറുക്കവും വികാരാവേശവും ആദ്യ നാളുകളിൽ അവനെ പെട്ടെന്ന് തളർത്തും . ഇത് പതിയെ ശരിയായി വരും . എന്നാൽ ഒത്തിരി നാളുകൾക്ക് ശേഷവും ഇത് തുടർന്നാൽ ഒരു വിദഗ്ദനെ കാണുന്നത് അഭികാമ്യം . ശീക്രസ്കലനം എന്ന അസുഖം ആകാം ഇത്.

ചെറു നീക്കങ്ങൾക്കും സമ്മതം തേടുന്നുവോ

ആദ്യ ബന്ധത്തിൽ പുരുഷന്റെ അടുത്ത നീക്കം അവനു പോലും നിശ്ചയമില്ല എന്നതാണ് യാഥാർത്ഥ്യം .ശാരീരികമായ ഈ അനുഭവം അവനു പുതിയ ഒരു അദ്ധ്യായമാണ് . കഥകളിലൂടെയും അശ്ലീല സിനിമകളിലൂടെയും പഠിച്ചത് മാത്രമായിരിക്കും മനസ്സിൽ . ഇണയോട് ഓരോ കാര്യത്തിലും സമ്മതം ചോദിക്കുന്നത് സ്ത്രീ ശരീരത്തെ നേരിട്ട് അറിഞ്ഞു തുടങ്ങന്നത് കൊണ്ടാണ് . അവനു എവിടെ തുടങ്ങണം എന്ന് പരുങ്ങുമ്പോഴും , എല്ലാം അറിയാമെന്നു നടിക്കുന്നത് അവൾക്ക് മനസ്സിലാക്കാം.

ഈ ലക്ഷണങ്ങൾ വച്ച് ഒരു പുരുഷനെ ഏകദേശം അനുമാനിക്കാം എങ്കിലും കൃത്യമായി മനസില്ലാക്കാൻ സാധ്യമല്ല എന്നത് ഇവിടെ പ്രസക്തമാണ് . ഈ ലക്ഷണങ്ങളിൽ പലതും അറിഞ്ഞു കൊണ്ട് ഉണ്ടാക്കാവുന്നാതെ ഉള്ളു എന്നതും എടുത്തു പറയേണ്ടതാണ് . സ്ത്രീയുടെ കന്യച്ചർമത്തിൽ എന്നത് പോലെ തന്നെ , മേൽപറഞ്ഞ ലക്ഷണങ്ങൾ ഇല്ല എന്നത് കൊണ്ട് ഒരു പുരുഷൻ കന്യകനല്ല എന്ന് അനുമാനിക്കാനും വയ്യ. പിന്നെ, ഇതൊന്നുമല്ല, പരസ്പരമുള്ള വിശ്വാസമല്ലേ വലുത് !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments