ഉച്ചയാകുമ്പോൾ പതിവായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? അത് ഈ രോഗത്തിന്റെ ലക്ഷണമാവാം !

217

ക്ഷീണത്തിന് പല കാരണങ്ങളുമുണ്ടാകാം, അമിതമായ ഭക്ഷണം മുതല്‍ ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ വരെയാകാ, ക്ഷീണം എന്ന അവസ്ഥയ്ക്കു പുറകില്‍. ശാരീരീക അധ്വാനം വര്‍ദ്ധിച്ചാല്‍, ചൂടു കൂടുതലെങ്കില്‍, ഉറക്കമില്ലെങ്കില്‍, ഭക്ഷണം കഴിഞ്ഞാല്‍ എല്ലാം ക്ഷീണം തോന്നുന്നവരുണ്ട്. പൊതുവേ പ്രത്യേകിച്ചൊന്നും ഭയക്കാനില്ലാത്ത, പ്രത്യേകിച്ചു രോഗ കാരണങ്ങളിലാത്ത അവസ്ഥയാണിതെന്നു പറയാം. എന്നാല്‍ ക്ഷീണം ഗുരുതരമാകുന്ന അവസ്ഥയുമുണ്ട്. പല രോഗങ്ങളുടേയും ലക്ഷണമായി വരുന്ന ഒന്നു കൂടിയാണ് ക്ഷീണം.

പ്രത്യേക തരത്തിലുള്ള ക്ഷീണം ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി വൈദ്യശാസ്ത്രം പറയുന്നുണ്ട്. പ്രത്യേകിച്ചും ചില പ്രത്യേക സമയങ്ങളില്‍ ദിവസവും ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍. നിങ്ങള്‍ക്ക് നട്ടുച്ചയ്ക്ക് ദിവസവും, അല്ലെങ്കില്‍ മിക്കവാറും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ, പ്രത്യേകിച്ചു കാരണങ്ങളില്ലാതെ. ഇത് പ്രമേഹ ലക്ഷണമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇതനുള്ള പല വിശദീകരണങ്ങളും ശാസ്ത്രം തരുന്നുമുണ്ട്.