HomeHealth Newsനമ്മുടെ അടുക്കളയിൽ എപ്പോഴും കാണുന്ന ഈ പച്ചക്കറി മാനസികസമ്മർദം ഇല്ലാതാക്കാൻ ഏറ്റവും നല്ല മരുന്നാണ് എന്നറിയാമോ...

നമ്മുടെ അടുക്കളയിൽ എപ്പോഴും കാണുന്ന ഈ പച്ചക്കറി മാനസികസമ്മർദം ഇല്ലാതാക്കാൻ ഏറ്റവും നല്ല മരുന്നാണ് എന്നറിയാമോ ? ഇങ്ങനെ കഴിച്ചാൽ മതി !

എരിവിന് വേണ്ടി കറിയിലും മറ്റും ചേര്‍ക്കുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന ഒരു വസ്തുവാണ് പച്ചമുളക്. എന്നാല്‍, വൈറ്റമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്. തലവേദന ഇല്ലാതാക്കാൻ പച്ചമുളക് കഴിക്കുന്നതു വഴി സാധിക്കും. മുളകില്‍ കാണപ്പെടുന്ന കാപ്‌സെയ്ൻ എന്ന പദാര്‍ത്ഥമാണ് തലവേദന കുറയ്‌ക്കുന്നത്.

മാനസിക സമ്മര്‍ദ്ധവും വേദനയും കുറയ്ക്കാൻ വേണ്ടിയുള്ള മൂലകമാണ് എൻഡോര്‍ഫിൻസ്. പച്ചമുളക് കഴിച്ചാല്‍ ശരീരത്തില്‍ സ്വാഭാവികമായി എൻഡോര്‍ഫിൻസ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാകും. പ്രോസ്‌റ്റേറ്റ് ക്യാൻസര്‍ തടയാൻ പച്ചമുളകിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. പച്ചമുളകിലെ കാപ്‌സെയ്ൻ ആണ് ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. എരിവ് കൂടുതല്‍ കഴിക്കുന്നത് വയറിന് നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ പച്ചമുളക് കഴിക്കുന്നത് ഉദര രോഗങ്ങള്‍ പ്രത്യേകിച്ച്‌ കുടല്‍ സംബന്ധമായ രോഗങ്ങള്‍ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌ന് കൊളസ്‌ട്രോളും അതുപോലെ ട്രൈഗ്ലിസെറൈഡ്‌സിന്റെയും അളവ് കുറയ്‌ക്കാൻ കഴിയും. മുളക് ഉപയോഗിക്കാത്തവരെക്കാള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറവായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചമുളകില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താനും പച്ചമുളകിന് കഴിയും. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകില്‍ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാല്‍ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments