വിരലടയാളം പോലെതന്നെ ഈ അവയവങ്ങളും എല്ലാവർക്കും വ്യത്യസ്തമാണ് എന്നറിയാമോ??

202

വിരലടയാളം നോക്കി കുറ്റവാളികളെ കണ്ടു പിടിക്കുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന്‍റെ കാരണമാകട്ടെ നിങ്ങളുടെ വിരലടയാളം എന്ന് പറയുന്നത് നിങ്ങളുടേത് മാത്രമായിരിക്കും. അതുപോലെ ലോകത്ത് മറ്റൊരാള്‍ക്കും ഉണ്ടാവില്ല. ഇത്തരത്തിൽ നിങ്ങൾക്ക് മാത്രം ഉള്ള ചില പ്രത്യേകതകൾ ഉണ്ട്. വിരലടയാളം പോലെ തന്നെ ശരീരത്തിലെ ചില അവയവങ്ങള്‍ നിങ്ങൾക്ക് മാത്രം ഉള്ളതാണ്. അത് ഏതൊക്കെയാണെന്ന് അറിയാം:

ചെവിയിൽ ചില മടക്കുകളും മറ്റും എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങൾ അൽപം കൂടി ശ്രദ്ധിച്ചാൽ മനസ്സിലാവും നിങ്ങളുടേത് പോലെയല്ല അടുത്തിരിക്കുന്ന വ്യക്തിയുടെ ചെവി എന്ന്. 99.6 ശതമാനം കാര്യങ്ങളും മടക്കുകളും ഒരുപോലെയാണെങ്കിലും അതിൽ ചെറിയ ഒരു ശതമാനം എങ്കിലും വ്യത്യസ്തമായിരിക്കും.

നാവിനും ഉണ്ട് ഇത്തരത്തിൽ ഒരു പ്രത്യേകത. ഓരോരുത്തരുടേയും നാവുകളും ചുണ്ടുകളും അതിലെ വരകളും ആകൃതിയും എല്ലാം വ്യത്യസ്തമായിരിക്കും. ചിലരുടെ നാവുകളിൽ കുരുക്കളും വരകളും കുറികളും എല്ലാം കാണപ്പെടുന്നു. ഇതും എല്ലാവർക്കും വ്യത്യസ്തമായ ഒന്നായിരിക്കും.

നിങ്ങളുടെ കൃഷ്ണമണി നിങ്ങള്‍ക്ക് മാത്രം ഉള്ള പ്രത്യേകതയായിരിക്കും. ലോകത്ത് മറ്റൊരാൾക്കും നിങ്ങളുടേത് പോലുള്ള കൃഷ്ണമണി ഇല്ല എന്ന് തന്നെ പറയാം. നിങ്ങളുടെ ശരീരത്തിലെ ഡി എൻ എ ആണ് ഗർഭപാത്രത്തിൽ വെച്ച് തന്നെ കൃഷ്ണമണിയുടെ ഘടനക്കും കളറിനും എല്ലാം കാരണമാകുന്നത്.