നിങ്ങളിൽ ഈ വിശ്വാസങ്ങൾ അടിയുറച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തെ ദുഖത്തിലാക്കുന്ന ഈ വിശ്വാസങ്ങൾ തിരിച്ചറിയൂ

21

1. ജീവിതം കഠിനമാണെന്ന വിശ്വാസം

ജീവിതം കഠിനമാണെന്ന വിശ്വാസത്തില്‍ നിന്നുമാണ് ആദ്യം നമുക്ക് സന്താപവും നിരാശയും തോന്നിത്തുടങ്ങുന്നത്. ഒരിക്കലും ജീവിതത്തില്‍ ശുഭാപ്തി വിശ്വാസം ഉള്‍ക്കൊള്ളുന്ന ഒരാള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രശ്നങ്ങള്‍ എങ്ങിനെ ശരിയാക്കിയെടുക്കാം എന്നുള്ള ചിന്തയില്‍ ആയിരിക്കും. ജീവിതവിജയം കൈവരിച്ച ആളുകള്‍ ഒരിക്കലും താന്‍ അകപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുകയല്ല പതിവ്, പകരം ആ പ്രശനങ്ങളെ ധീരമായി നേരിടുകയാണ് ചെയ്യാറ്.

2. എല്ലാവരെയും വിശ്വസിക്കരുത് എന്ന പൊതുചിന്ത.

നമ്മള്‍ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് ആരെയും കണ്ണടച്ച്‌ വിശ്വസിക്കരുത് എന്ന്. കാരണം നമ്മള്‍ വിശ്വസിക്കുന്ന അതെ രീതിയില്‍ മറ്റെയാളും നമ്മളെ വിശ്വസിക്കണം എന്നതില്‍ യാതൊരു നിര്‍ബന്ധവും ഇല്ല. ഒരു പക്ഷെ താന്‍ വിശ്വസിച്ച ആളില്‍ നിന്നും തന്നെ തനിക്കൊരു തിരിച്ചടി നേരിടുകയാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ ദുഖത്തില്‍ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കാം..

3. തെറ്റും ശരിയും തിരിച്ചറിയാത്ത അവസ്ഥ.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇതാണ് തെറ്റെന്നും ശരിയെന്നും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ദുഖത്തില്‍ തന്നെ ആകുവാനുള്ള സാധ്യത ഉണ്ടാകും. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ നമുക്ക് ദുഃഖം കൂടുവാനുള്ള സാഹചര്യവും കൂടും.

4. മറ്റുള്ളവരുമായി താരതമ്യം ചെയ്യുക.

തന്റെ കൂടെയുള്ളവരുമായി സ്വയം താരതമ്യം ചെയ്യുമ്ബോള്‍ നമുക്ക് അപകര്‍ഷത ബോധം സംഭവിക്കുകയും, താന്‍ ഒന്നുമല്ല എന്നൊരു തോന്നല്‍ ഉണ്ടാവുകയും ചെയ്യുന്നു. മറ്റുള്ളവരുടെ സന്തോഷവും മറ്റും കണ്ട് തനിക്ക് അവരെപ്പോലെ ആകുവാന്‍ കഴിയില്ലല്ലോ എന്ന് തോന്നുമ്ബോള്‍ നമ്മുടെ ദുഃഖം ഇരട്ടിയാകും.