നിങ്ങളറിയാതെ നിങ്ങൾക്ക് കോവിഡ് വന്നുപോയോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാം !

131

 

കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ലോകം മുഴുവൻ. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ലക്ഷ്യങ്ങളില്ലാതെ പലര്‍ക്കും കൊവിഡ് വന്നുപോയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍ നമുക്ക് കൊവിഡ് വന്നുപോയിരിക്കുന്നു എന്ന് എങ്ങിനെ കണ്ടുപിടിക്കാം എന്നറിയാമോ? അതിന് ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഇന്നിപ്പറയുന്ന ലക്ഷണങ്ങൾ കൊവിഡ് ഉള്ളപ്പോഴും അതിന് ശേഷവും രോഗികളില്‍ കൊവിഡുമായി ബന്ധപ്പെട്ട് കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്. എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്ന് നിര്‍ബന്ധമില്ല. അതുപോലെ ചിലരില്‍ രോഗമുള്ളപ്പോഴും അതിന് ശേഷവും യാതൊരു ലക്ഷണവും കാണാതെ പോകുന്നുമുണ്ട്. അതിനാല്‍ സ്വയം നിര്‍ണയത്തിന് ഒരുങ്ങുന്നത് അഭികാമ്യമല്ല. ലക്ഷണങ്ങളില്‍ സംശയം തോന്നിയാല്‍ പരിശോധന കർശനമായും നടത്തേണ്ടതാണ്.

അമിതമായ ക്ഷീണം കൊവിഡ് ലക്ഷണങ്ങളിലൊന്നാണ്. ഇത് രോഗത്തെ അതിജീവിച്ച ശേഷവും ആളുകളില്‍ ഏറെ നാളത്തേക്ക് കണ്ടേക്കാം. അതിനാൽ അമിത ക്ഷീണം ശ്രദ്ധിക്കുക.

നെഞ്ചിന് ചുറ്റുമായി കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നതും കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. ഇതും രോഗം അതിജീവിച്ചവരിൽ കണ്ടേക്കാം.

ശ്വാസതടസം കോവിഡിന്റെ ഒരു പ്രധാന ലക്ഷണമാണ്. എന്നാൽ രോഗം വന്നുപോയവരിലും ഈ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്.

ശ്വാസഗതി വേഗമാവുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നതും കൊവിഡ് രോഗികളില്‍ രോഗം ഭേദമായ ശേഷവും കാണുന്ന പ്രശ്‌നമാണ്. ഇതും രോഗം വന്നുപോയതിന്റെ ലക്ഷണമായി കണക്കാക്കാം.