HomeHealth Newsഎച്ച്3എന്‍2 വും കോവിഡ് ബാധയും തമ്മിൽ എങ്ങിനെ തിരിച്ചറിയാം ? ഇതാ ഈ ലക്ഷണങ്ങൾ നോക്കിയാൽ...

എച്ച്3എന്‍2 വും കോവിഡ് ബാധയും തമ്മിൽ എങ്ങിനെ തിരിച്ചറിയാം ? ഇതാ ഈ ലക്ഷണങ്ങൾ നോക്കിയാൽ മതി !

രാജ്യത്ത് എച്ച്3എന്‍2 ബാധ റിപ്പോർട്ട് ചെയ്തതും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതും ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. അതിനിടെയാണ് ബംഗാളില്‍ അഡിനോവൈറസ് ബാധ കണ്ടെത്തിയത്. ഇതുവരെ 19 കുട്ടികളാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ചിലര്‍ ഐസിയുകളില്‍ ചികില്‍സയിലാണ്. പുതിയ 524 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ഇന്ത്യയില്‍ മാര്‍ച്ച് 5 വരെ എച്ച്3എന്‍2 ബാധിച്ച് മൂന്ന് മരണങ്ങളും ആകെ 451 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം:

എച്ച്3എന്‍2: ആദ്യം കഠിനമായ പനി, പനി മാറിയാലും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വിട്ടുമാറാത്ത ചുമ. ഈ ചുമ ക്രമേണ ബ്രോങ്കൈറ്റിസ് ആയി മാറുകയും ചെയ്യുന്നു.

കൊവിഡ്: മൂക്കൊലിപ്പ്, രുചിയും മണവും നഷ്ടപ്പെടല്‍, കുറച്ചു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നേരിയ പനി

അഡെനോവൈറസ്: ഏഴു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന കഠിനമായ പനി. ഈ പനി ചിലപ്പോള്‍ പത്തോ പതിനാലോ ദിവസം വരെ നീണ്ടുനില്‍ക്കാം. ചിലപ്പോള്‍ ഇതിനൊപ്പം ചെങ്കണ്ണും ഉണ്ടാകും.

പനി, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയെല്ലാം ഈ മൂന്നു വൈറസ് കേസുകളിലും സാധാരണയായി കാണപ്പടുന്ന ലക്ഷണങ്ങളാണ്. അഡിനോവൈറസ് ബാധിച്ചവര്‍ക്ക് ചെങ്കണ്ണ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പി ഡി ഹിന്ദുജ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റായ ഡോ ഉമംഗ് അഗര്‍വാള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments