മാനസികരോഗത്തിന്റെ മൂലകാരണം കണ്ടെത്തി ഗവേഷകർ; ഇനി കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കും

83

മാനസികപ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ള പുതിയ 70 ജീനുകളെ കണ്ടെത്തി ഗവേഷകര്‍. ഓസ്‌ട്രേലിയയില്‍നിന്നുള്ള ഗവേഷകസംഘമാണ് സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡര്‍ (ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ അല്ലെങ്കില്‍ സാഹചര്യത്തിനനുസരിച്ച്‌ പെരുമാറാനുള്ള കഴിവില്ലായ്മ) തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ള പുതിയ 70 ജീനുകളെ കണ്ടെത്തിയത്. ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചര്‍ ജനിറ്റിക്‌സ് ജേണലിലാണ്.

ഗവേഷകര്‍ കണ്ടെത്തിയത് മാനസികരോഗവുമായി ബന്ധപ്പെട്ട് പുതുതായി കണ്ടെത്തിയ 70 ജീനുകളും നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ള 261 ജീനുകളും രോഗം ഗുരുതരമാക്കുന്നതെങ്ങനെയെന്നാണ്. ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ എസ്‌കേ ഡെര്‍ക്‌സ് പറഞ്ഞത് മാനസികരോഗങ്ങള്‍ക്കുള്ള ജീവശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ചാണ് പഠനത്തില്‍ വ്യക്തമാക്കുന്നതെന്നാണ്. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദം, എഡിഎച്ച്‌ഡി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ച പതിനായിരത്തോളം പേരിലാണ് പഠനം നടത്തിയത്.