HomeHealth Newsകേരളത്തിൽ കനത്ത ചൂട്: വെയിലേറ്റാൽ പണികിട്ടും; സൂര്യാഘാതം നേരിടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കേരളത്തിൽ കനത്ത ചൂട്: വെയിലേറ്റാൽ പണികിട്ടും; സൂര്യാഘാതം നേരിടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാകുന്നു. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം എന്ന് പറയുന്നത്. വെയില്‍ നേരിട്ട് ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊളളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപ്പൊളളല്‍ ഏല്‍ക്കുമ്ബോള്‍ ഉണ്ടാകുന്നതു പോലെയുളള കുമിളകളും പൊളളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടായാല്‍ ഡോക്ടറെ സമീപിച്ച്‌ ചികിത്സ എടുക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ വെയിലത്തുനിന്നു മാറി നില്‍ക്കണം.
  • തണുത്ത വെളളം കൊണ്ട് ശരീരം തുടക്കണം, കൈകാലുകളും മുഖവും കഴുകണം.
  • ധാരാളം വെളളം കുടിക്കുക.
  • കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുളളതോ ആയ അയഞ്ഞവസ്ത്രങ്ങള്‍ ധരിക്കുക.
  • ചൂട് കുടുതല്‍ ഉളള അവസരങ്ങളില്‍ കഴിവതും വെയിലത്ത് ഇറങ്ങാതിരിക്കുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments