കോവിഡ് ഭേദമായവരിൽ ഈ 6 അവയവങ്ങൾ സൂക്ഷിക്കുക ! രോഗസാധ്യതയുണ്ട് !

131

 

കോവിഡ് രോഗവിമുക്തിക്ക് ശേഷവും വൈറസിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ ശരീരത്തെ രൂക്ഷമായി ബാധിക്കാൻ സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിലെ 6 അവയവങ്ങളിൽ കോവിഡ്-19, SARS-CoV-2 രോഗങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. അവ ഏതൊക്കെയെന്ന് നോക്കാം.

കൊറോണ വൈറസ് നമ്മുടെ ഹൃദയത്തിലും ഹൃദയധമനികളിലും വിവിധ മാറ്റങ്ങൾ കൊണ്ടുവരികയും അതിന്റെ ഫലമായി കോവിഡാനന്തരം രോഗികളിൽ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളും ഉണ്ടാകുന്നുമുണ്ട്.

Covid-19 നമ്മുടെ ശ്വാസകോശത്തെ നീണ്ട കാലത്തേക്ക് തകരാറിലാക്കാൻ സാധ്യതയുള്ള ഒരു രോഗമാണ്. കോവിഡ് രോഗബാധിതരിലും രോഗവിമുക്തി നേടിയവരിലും ക്ഷീണം, നെഞ്ച് വേദന, ശ്വാസം മുട്ടൽ തുടങ്ങിയ അസ്വസ്ഥതകൾ സാധാരണയായി കണ്ടുവരാറുണ്ട്.

വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുന്നതാണ് കോവിഡ് നമ്മുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന മറ്റൊരു പ്രഹരം. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കോവിഡാനന്തരം വൃക്ക തകരാറിലാക്കാനുള്ള സാദ്ധ്യതകൾ വർധിപ്പിക്കുന്നു.

കൊറോണ വൈറസ് നമ്മുടെ തലച്ചോറിലും വീക്കം ഉണ്ടാക്കുന്നു. ഇത് തലകറക്കം, വ്യക്തതയിലായ്മ, കാഴ്ചക്കുറവ്, ആശയകുഴപ്പം, ശ്രദ്ധയില്ലായ്മ എന്നീ അവസ്ഥകൾക്ക് കാരണമാകുന്നു.

കൊറോണ വൈറസ് നമ്മുടെ ദഹനനാളത്തിന്റെ പ്രവർത്തനവും അവതാളത്തിലാക്കുന്നു. ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവിനെ ഇത് തടസപ്പെടുത്തുകയും ആവശ്യമുള്ള പോഷകങ്ങളും ഇലക്ട്രോലൈറ്റുകളും ലഭിക്കാതെ വരികയും ചെയ്യുന്നു.

കോവിഡ് അണുബാധ നമ്മുടെ കരളിലെ കോശങ്ങളെ വളരെ രൂക്ഷമായി തന്നെ ബാധിക്കും. കോവിഡ് രോഗമുക്തി നേടിയവരിൽ കരൾ രസങ്ങളുടെ അളവ് വർധിക്കുന്നതായും അസാധാരണമായ കരൾ പ്രവർത്തനങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.