പുകവലി എന്ന ദുശീലമുണ്ടോ? പച്ച പപ്പായ ഇങ്ങനെ ഉപയോഗിക്കൂ; ആരോഗ്യം സംരക്ഷിക്കാം

28

പുകവലിയുടെ ദോഷ ഫലങ്ങളെ കുറക്കാന്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ എല്ലാം സുലഭമായി ലഭിക്കുന്ന ഒരു ഫലത്തിന് സാധിക്കും. പപ്പായയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത് പച്ചക്കും വേവിച്ചും, പഴമായും എല്ലാം നമ്മള്‍ കഴിക്കാറുണ്ട്. ഏതു രീതിയില്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരം തന്നെ. എന്നാല്‍ പച്ച പപ്പായ കഴിക്കുന്നതാണ് പുകവലിയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുക. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംഷം പുറംതള്ളന്‍ പപ്പായക്ക് പ്രത്യേക കഴിവാണുള്ളത്. ഇത് നിക്കോട്ടിന്‍ അടിഞ്ഞുകൂടുന്നതിനെ ചെറുക്കുന്നു.

ക്യാന്‍സര്‍ വരുന്നതിനുള്ള സാധ്യത ഇതിലൂടെ കുറക്കാനാകും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കരള്‍ രോഗങ്ങളില്‍നിന്നും സംരക്ഷണം നല്‍കും. വൈറ്റമിന്‍ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പപായ. പൊട്ടാസയവും പപ്പായയയില്‍ അടങ്ങിയിട്ടുണ്ട്. ആസ്ത്മക്കുള്ള ഉത്തമ പരിഹാരമാണ് പച്ച പപ്പായ എന്ന് പറയാം.