HomeHealth News'കന്യകന്മാർ' അത്യാവശ്യമായി അറിഞ്ഞിരിക്കണം 6 ഈ കാര്യങ്ങൾ !

‘കന്യകന്മാർ’ അത്യാവശ്യമായി അറിഞ്ഞിരിക്കണം 6 ഈ കാര്യങ്ങൾ !

മനുഷ്യർക്ക് ഏറ്റവും ആഹ്ലാദകരമായ ഒന്നാണ് സെക്സ്. ആരോഗ്യകരമായ ലൈംഗിക ജീവിതം ഒരാളുടെ സന്തുഷ്ട ജീവിതത്തിന്‍റെ പ്രധാന ഘടകമാണ്. ലൈംഗികബന്ധം സംബന്ധിച്ച് ഒട്ടേറെ കെട്ടുകഥകളുണ്ട്. ഒരിക്കലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ പ്രത്യേകിച്ചും ഇതിന് വശംവദരാകും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരാളാണ് നിങ്ങളെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

 

ഉദ്ധാരണം 3-5 മിനുട്ടില്‍ കൂടുതല്‍ നിലനില്‍ക്കില്ല
സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.
രതിപൂര്‍വ്വലിലകള്‍ പ്രധാനപ്പെട്ടതാണ്
ബന്ധപ്പെടല്‍ കൊണ്ട് മാത്രം സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭിക്കില്ല. നല്ലൊരു കാമുകനാകാന്‍ നിങ്ങള്‍ സെക്സിന്‍റെ അടിസ്ഥാന പാഠങ്ങള്‍ അറിഞ്ഞിരിക്കണം. അതില്‍ രതിപൂര്‍വ്വലീലകളും, ചുംബനങ്ങളും, സ്തനത്തിന്‍റെ ഉത്തേജനവുമൊക്കെ ഉള്‍പ്പെടുന്നു.
ആദ്യ തവണ പ്രതീക്ഷകള്‍ നിറവേറാതെ വരാം

നിങ്ങള്‍ ആ ദിവസത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ അത് യഥാര്‍ത്ഥമാകുമ്പോള്‍ കാര്യങ്ങള്‍ ശരിയായി നടക്കണമെന്നില്ല. എന്നാല്‍ അതില്‍ ഏറെ നിരാശപ്പെടേണ്ടതില്ല. മറ്റ് എല്ലാ കാര്യങ്ങളെയും പോലെ സെക്സിലും പരിചയം വഴി നിങ്ങള്‍ മികവ് നേടും.

വലുപ്പം പ്രശ്നമല്ല

സെക്സ് വീഡിയോകളില്‍ കാണുന്നത് പോലെ വലുതല്ല നിങ്ങളുടെ ലിംഗം എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടോ? അതില്‍ കാര്യമില്ല. വലുപ്പത്തിലല്ല പ്രവൃത്തിയിലാണ് കാര്യം. വളരെ ചെറിയ ലിംഗമല്ലാത്തിടത്തോളം(ഉദ്ധരിച്ച ശേഷവും 3 ഇഞ്ചില്‍ താഴെ വലുപ്പമുള്ള അവസ്ഥ) പ്രശ്നമാക്കേണ്ടതില്ല.
രണ്ട് കോണ്ടം ധരിക്കുന്നത് സെക്സ് സുരക്ഷിതമാക്കില്ല

അനാവശ്യമായ ഗര്‍ഭം ഒഴിവാക്കുന്നതിന് കോണ്ടം ധരിക്കാം. എന്നാല്‍ രണ്ടെണ്ണം ധരിക്കരുത്. ഇത് കോണ്ടം ഊരിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തേക്കാള്‍ അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യും.
സ്വയംഭോഗം അനാരോഗ്യകരമല്ല
സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശുക്ലത്തെ നവീകരിക്കുകയും, മാനസിക സമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും. സ്വയംഭോഗം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments