HomeHealth Newsമൂത്രത്തിന് മത്സ്യഗന്ധമുണ്ടോ ? കടുത്ത ഒരു ആരോഗ്യപ്രശ്നത്തിന്റെ ആദ്യ അടയാളമാണത് !

മൂത്രത്തിന് മത്സ്യഗന്ധമുണ്ടോ ? കടുത്ത ഒരു ആരോഗ്യപ്രശ്നത്തിന്റെ ആദ്യ അടയാളമാണത് !

മൂത്രം എന്നത് മനുഷ്യനെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ മൂത്രത്തെ കുറിച്ചാണെങ്കില്‍ നമുക്ക് കാര്യമായി ഒന്നും അറിയുകയും ഇല്ല. ഒരു വ്യക്തിയുടെ ഭക്ഷണ അല്ലെങ്കിൽ വെള്ളത്തിന്റെ ഉപഭോഗത്തെ അടിസ്ഥാനമാക്കി പലപ്പോഴും മൂത്രത്തിന്റെ ഗന്ധം മാറുന്നു. എന്നിരുന്നാലും, ശക്തമായ മത്സ്യഗന്ധം മൂത്രത്തിനുണ്ടാകുന്നത് കടുത്ത ആരോഗ്യപ്രശ്നത്തിന്റെ പ്രശ്നത്തിന്റെ ആദ്യ അടയാളമായി ശാസ്ത്രം പറയുന്നു.

മൂത്രത്തിന്റെ മത്സ്യഗന്ധം അസാധാരണം തന്നെയാണ്. പലപ്പോഴും ഇത് വലിയ കുഴപ്പമുണ്ടാക്ക്കാറില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ ഇത് ഭീകരമാകാറുണ്ടുതാനും. പ്രത്യേകിച്ചും ലിവർ, കിഡ്നി എന്നിവയുമായി ബന്ധപ്പെട്ട ചില രോഗങ്ങളിൽ. അത്തരം ചില രോഗങ്ങൾ ഏതെന്നു നോക്കാം:

1 . യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ

മൂത്രനാളിയിൽ അമിതമായി ബാക്ടീരിയ വളരുമ്പോഴാണിത് ഇണ്ടാകുന്നത്. ഇത് മൂത്രത്തിന് ഇത്തരം മണം ഉണ്ടാക്കിയേക്കാം. ഇത് കൊടുത്താൽ വളരെ അപകടം ഉണ്ടാക്കുന്ന ഒരു രോഗമാണ്. മൂത്രനാളിയുടെ സ്ഥായിയായ നാശത്തിനുവരെ ഇത് കാരണമായേക്കാം. ആന്റിബയോട്ടിക്കുകൾ ഇതിനു ഫലപ്രദമാണ്.

2 . യോനിയിലെ അണുബാധ:

യോനിയിലുണ്ടാകുന്ന ചില ഗുരുതര അണുബാധയുടെ ഫലമായും മൂത്രത്തിന് മീൻ മണം ഉണ്ടാകാം. പലപ്പോഴും ലൈംഗികബന്ധവുമായി ഇതിനു അടുത്ത ബന്ധമുണ്ടാകും. യോനിയിൽ പുകച്ചിൽ, ലൈംഗികബന്ധത്തിലെ വേദന തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ ആദ്യം ഇത് കാണിച്ചേക്കാമെങ്കിലും ഗുരുതരമായാൽ വളരെ അപകടം നിറഞ്ഞതാണ് ഈ രോഗവും.

3 . ഫിഷ് ഓഡർ സിൻഡ്രോം

ട്രൈമേതൈലമിന്യൂറിയ (Trimethylaminuria ) എന്നറിയപ്പെടുന്ന അസുഖമാണിത്. ഇത് ഉണ്ടാകുന്നവർക്ക് മൂത്രത്തിന് മാത്രമല്ല, ശരീരം മുഴുവൻ മൽസ്യ ഗന്ധമുണ്ടാകും. തുപ്പൽ, വിയർപ്പ്, മൂത്രം എന്നിവയ്ക്കൊക്കെ കടുത്ത മത്സ്യഗന്ധമുണ്ടാകും. പലപ്പോഴും ജനിതക തകരാറിലൂടെയാണ് ഈ അസുഖം ബാധിക്കുക. അതുകൊണ്ടുതന്നെ തലമുറകളിലേക്ക് ഇത് പകരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ജനിതക ചികിത്സകൾ മാത്രമേ ഫലപ്രദമാകാറുള്ളൂ. ട്രൈമീതൈലമിൻ എന്ന രാസവസ്തു അധികമടങ്ങിയ ഭക്ഷണങ്ങൾ, ചില മൽസ്യങ്ങൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുന്ന ആളുകളിൽ ഈ സിൻഡ്രോം ജനിതകപരമല്ലാതെയും ഉണ്ടാകാറുണ്ട്.

4 . കിഡ്‌നിയിലെ പ്രശ്നങ്ങൾ:

ഇതും മൂത്രത്തിന് മത്സ്യഗന്ധം ഉണ്ടാക്കുന്നു. കിഡ്‌നിയുടെ അനാരോഗ്യം പ്രകടമാകുന്നത് ചില ശാരീരിക ലക്ഷണങ്ങളിലൂടെയാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് കിഡ്‌നി അപകടത്തിലാണ് എന്നതിന്റെ സൂചനകളായി കാണിയ്ക്കുന്നത് എന്ന് നോക്കാം.

പുറം വേദന

പുറം വേദനകളെല്ലാം കിഡ്‌നി പ്രശ്‌നത്തിലാണ് എന്നതിന്റെ സൂചനകള്‍ അല്ല. എന്നാല്‍ നട്ടെല്ലിന് മുകളിലായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രശ്‌നത്തിലാണ് എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. കിഡ്‌നി സ്റ്റോണ്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്‍ എന്നിവയാണ് അസഹനീയമായ പുറംവേദനയിലൂടെ പ്രകടമാകുന്നത്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങളും കിഡ്‌നിയെ പ്രശ്‌നത്തിലാക്കുന്നു എന്നതിന്റെ സൂചനയാണ്. രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുള്ള കിഡ്‌നിയുടെ ശേഷം ഇല്ലാതാവുന്നതിന്റെ ഫലമായി രക്തം ദുഷിച്ച രക്തമായി മാറുകയും ഇത് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ശരീരത്തിലെ നീര്

കൈകാലുകളിലും മുഖത്തും നീര് കാണപ്പെടുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തില്‍ രക്തം കുറയുകയും മാലിന്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതിന്റെ സൂചനയാണ്.

അമിത ക്ഷീണം

അമിതമായ ക്ഷീണമാണ് മറ്റൊരു പ്രശ്‌നം. അമിതമായ ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ചുവന്ന രക്താണുക്കള്‍ കുറയുകയും കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതിരിയ്ക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതും കിഡ്‌നിയുടെ പ്രവര്‍ത്തനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ശ്വാസകോശത്തില്‍ മാലിന്യങ്ങള്‍ അടിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതാകട്ടെ കിഡ്‌നിയ്ക്ക് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള കഴിവില്ലാത്തതിന്റെ ഫലമായി സംഭവിയ്ക്കുന്നതാണ്

മൂത്രത്തിലെ വ്യത്യാസങ്ങള്‍

മൂത്രത്തില്‍ വ്യത്യാസം കാണുന്നതും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ കാണിയ്ക്കുന്ന ഒന്നാണ്. മൂത്രത്തില്‍ രക്തത്തിന്റെ അംശവും വിളര്‍ച്ച ബാധിച്ചതു പോലുള്ള മൂത്രവും എല്ലാം കിഡ്‌നി തകരാറിലാണ് എന്ന് സൂചിപ്പിക്കുന്നു

വായില്‍ ലോഹരുചി

വായില്‍ ലോഹ രുചി അനുഭവപ്പെടുന്നതും ഗൗരവതരമായി എടുക്കേണ്ട ഒന്നാണ്. മാത്രമല്ല ചിലര്‍ക്ക് രക്തത്തിന്റെ രുചിയും വായില്‍ അനുഭവപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments