HomeHealth Newsഇനി പ്രണയിക്കുംമുമ്പേ അറിയാം ബന്ധം തകരുമോ എന്ന്; പ്രണയ പരാജയത്തിന്റെ മൂലകാരണം കണ്ടെത്തി ലണ്ടന്‍ സ്കൂള്‍...

ഇനി പ്രണയിക്കുംമുമ്പേ അറിയാം ബന്ധം തകരുമോ എന്ന്; പ്രണയ പരാജയത്തിന്റെ മൂലകാരണം കണ്ടെത്തി ലണ്ടന്‍ സ്കൂള്‍ ഓഫ് സൈക്കോളജി നടത്തിയ പഠനം

പ്രണയിക്കാത്തവര്‍ ചുരുങ്ങും.പ്രണയം ഒരു പ്രത്യേക അനുഭവമാണെന്നു പറയാം. പ്രണയത്തിന് പ്രത്യേക അവസ്ഥകളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചിലരെ പ്രണയം വട്ടു പിടിപ്പിയ്ക്കും. ചിലരെ പ്രണയം സാമാന്യബോധത്തില്‍ നിന്നും പുറകോട്ടു നടത്തും. ഇതങ്ങനെ പോകുന്നു ഇത്. എന്നാൽ, തകർന്നുപോകുന്ന പ്രണയങ്ങളും നിരവധിയാണ്. പ്രണയങ്ങള്‍ തകരുന്നതിന്റെ മൂലകാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. എന്നാല്‍ എല്ലാ ബന്ധങ്ങളും തകരുന്നതിന്റെ കാരണം അല്ല, ഭൂരിഭാഗം ബന്ധങ്ങളും തകരുന്നതിന്റെ കാരണമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ പ്രണയമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം കണ്ടെത്തിരിക്കുന്നത്.

ഗവേഷകര്‍ പറയുന്നത് ഇതാണ്. ബന്ധം പിരിയുമോ എന്ന ഭയമാണു ഭൂരിഭാഗം പേരുടെയും ബന്ധം വേഗത്തില്‍ അവസാനിക്കാനുള്ള കാരണം എന്നു പഠനം പറയുന്നു. കാരണമില്ലാതെ പ്രണയ തകര്‍ച്ചയെക്കുറിച്ച്‌ ആശങ്കപ്പെടുന്നവര്‍ക്കിടയിലെ ബന്ധമാണ് വളരെ വേഗത്തില്‍ അവസാനിക്കുന്നത് എന്ന് ലണ്ടന്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് സൈക്കോളജി നടത്തിയ പഠനം പറയുന്നു. ബന്ധം പിരിയുമോ എന്ന ഭയം ഉടലെടുത്തവരില്‍ ഭൂരിഭാഗം പേരിലും പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ആത്മാര്‍ത്ഥയും കുറഞ്ഞതായി പറയുന്നു. ഇതു പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. വൈകാതെ അവര്‍ ഭയപ്പെട്ടതു പോലെ അവരുടെ ബന്ധം അവസാനിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി. എന്നാല്‍ ചുരുക്കം ചിലരില്‍ ഈ ആശങ്ക ബന്ധം മെച്ചപ്പെടുത്തുന്നതിനു സഹായിച്ചു എന്നും പഠനത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments