പലതരം ചികിത്സാരീതികളില്‍ ഏതാണ് കൂടുതല്‍ ഫലപ്രദം എന്ന് എങ്ങനെ അറിയാം ? ഡോക്ടർ പറയുന്നത് ഇങ്ങനെ

ഒരു ചികിത്സ ഫലപ്രദമാണോ, അല്ലെങ്കില്‍ പല തരം ചികിത്സരീതികളില്‍ ഏതാണ് കൂടുതല്‍ ഫലപ്രദം എന്ന് എങ്ങനെ അറിയാം ? അത് അറിയുന്നതിനുള്ള മാര്‍ഗമാണ് Clinical trial. വൈദ്യശാസ്ത്രചരിത്രത്തിലെ ഏറ്റവും മഹത്തായ മുന്നേറ്റം എന്ന് പോലും പല വിദഗ്ദരും അഭിപ്രായപ്പെടുന്ന രീതി ആണ് Randomised control trial. വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, അനസ്തേഷ്യ തുടങ്ങി കോടികണക്കിന് ജീവനുകള്‍ രക്ഷിച്ച കണ്ടെത്തലുകളെ പിന്തള്ളിയാണ് ഈ അഭിപ്രായം എന്ന് ഓര്‍ക്കുക! അത്ര പ്രാധാന്യം വൈദ്യശാസ്ത്രത്തില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ഉണ്ട്.

എന്താണ് ക്ലിനിക്കല്‍ ട്രയല്‍, ഏതെല്ലാം രീതിയില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ ഉണ്ട്, എങ്ങനെ ആണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നത് തുടങ്ങി ഇതിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും നമ്മോട് പങ്കുവയ്ക്കുകയാണ് infoclinicindia എന്ന ഫേസ്ബുക്ക് പേജിലൂടെ ഡോ. ആനന്ദ്. ഡോക്ടറിന്റെ ആ ഫേസ്ബുക്ക് പേജിലേക്ക്: