നിങ്ങളിൽ ഈ സ്വഭാവമുണ്ടോ? എങ്കിൽ നിങ്ങൾക്ക് മറ്റുള്ളവരെക്കാൾ ഒട്ടേറെ ഗുണങ്ങളുണ്ട്

ചെറിയ കാര്യങ്ങൾക്ക് പോലും സങ്കടപ്പെടുന്നവരാണോ നിങ്ങൾ? നിങ്ങളെ ഇക്കാര്യം പറഞ്ഞു മറ്റുള്ളവർ പരിഹസിക്കാറില്ലേ? എങ്കിൽ ഇനി അതോർത്തു വിഷമിക്കേണ്ട എന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. കാരണം എളുപ്പത്തിൽ കരച്ചിൽ വരുന്നവർക്ക് ഒട്ടേറെ ഗുണങ്ങളുമുണ്ട്.മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കും ഇത്തരക്കാർ. കണ്ണുമടച്ച് ഇവരെ വിശ്വസിക്കാം. അത്രയ്‌ക്ക് ആത്മാർത്ഥതയാണ് ഇക്കൂട്ടർക്ക്.മറ്റുള്ളവരെ അപേക്ഷിച്ചു ഇവരുടെ സങ്കടങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും. ഐസ് അലിഞ്ഞില്ലാതാവുന്നതുപോലെ ഇവരുടെ വിഷമങ്ങളും ഇല്ലാതാവും. വികാരങ്ങളെ അടക്കിവയ്‌ക്കാതെ അത് കണ്ണീരായി അപ്പോൾ തന്നെ ഒഴുക്കി കളയുന്നവരാണ് ഇവർ. അതുകൊണ്ടു ഇത്തരക്കാർക്ക് പിരിമുറുക്കം, ഉത്ക്ണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഒരാൾ കുറേ കരയുമ്പോൾ മനസ്സിനകത്തെ ദേഷ്യവും സങ്കടവും മാറിക്കിട്ടും. ഒപ്പം മനസ്സമാധാനവും കിട്ടും.

അതു മാത്രമല്ല സുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവരായിരിക്കും ഇത്തരക്കാർ. എന്നാൽ മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഇവർ പറയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ ഇത്തരക്കാർ ശ്രമിക്കില്ല. ഇവരുമായി സൗഹൃദം പുലര്‍ത്തുന്നവര്‍ ഒരിക്കലും വഞ്ചിക്കപ്പെടില്ല.