ലൈംഗിക മരവിപ്പോ?? പുരുഷ ലൈംഗികതയെ ഉണർത്തും ഈ 6 അത്ഭുത ഭക്ഷണങ്ങൾ !!

660

മനുഷ്യന്റെ അടിസ്‌ഥാനപരമായ വികാരമാണ്‌ സെക്‌സ്. കരയുകയും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നപോലെ ശരീരത്തിന്റെ ധര്‍മം. ജീവിതത്തെ നിലനിര്‍ത്തുന്ന മൂന്നു തൂണുകളിലൊന്നായാണ്‌ ആയുര്‍വേദം സെക്‌സിനെ കാണുന്നത്‌. ആഹാരവും ഉറക്കവുമാണ്‌ മറ്റ്‌ രണ്ടു അവശ്യഘടകങ്ങള്‍. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ നിന്ന്‌ സെക്‌സിനെ മാറ്റി നിര്‍ത്തുന്നതിനോട്‌ ആയുര്‍വേദത്തിന്‌ വിയോജിപ്പാണുള്ളത്‌. പ്രായപൂര്‍ത്തിയായ എല്ലാ ആളുകള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ജൈവ ചോദനയെന്ന്‌ ആയുര്‍വേദത്തില്‍ സെക്‌സിനെ വിശേഷിപ്പിക്കുന്നു. പുരുഷന്റെ ലൈംഗിക ശേഷിയെ ബാധിക്കുന്ന പല കാര്യങ്ങൾ ഉണ്ട്. ചില ഭക്ഷണങ്ങളും ഇതിനു സഹായിക്കാറുണ്ട്. അവയെ പരിചയപ്പെടാം.

ഉലുവയില്‍ അടങ്ങിയിരിക്കുന്ന സാപോണിന്‍സ് എന്ന രാസവസ്ഥുവാണ് പുരുഷ ലൈംഗികതയെ ഉത്തേജിപ്പിക്കുന്നത്. ഇത് പുരുഷന്മാരിലെ സെക്‌സ് ഹോര്‍മ്മോണ്‍ ആയ ടെസ്റ്റാസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.

ഒരു കക്കയുടെ ഇറച്ചി പച്ചയ്ക്ക് അല്‍പം നാരങ്ങാനീരു ചേര്‍ത്തു കഴിയ്ക്കുന്നതാണ് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ നല്ലത്. ഇങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കക്കയിറച്ചി വേവിച്ചു കഴിച്ചാലും മതിയാകും.

ചുവന്ന നിറത്തിലെ ബീന്‍സ് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ തടയും. സെക്‌സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കും.

ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. പ്രകൃതിദത്ത വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

മാതളം ആണ് ആരോഗ്യത്തിനും ലൈംഗികശേഷിക്കും കഴിക്കേണ്ട മറ്റൊരു ഭക്ഷണം .ജ്യുസായോ ,അല്ലികളായോ കഴിക്കുന്നത്‌ ഉത്തമം.

ചുവന്ന മുളക് പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്.

സ്‌ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തിനും ഇതു സഹായിക്കുന്നു. ഇതും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.