HomeHealth Newsഈ 7 മരുന്നുകൾ നേരിട്ട് ക്യാൻസർ വിളിച്ചു വരുത്തുന്നവ; ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ് എല്ലാവരും...

ഈ 7 മരുന്നുകൾ നേരിട്ട് ക്യാൻസർ വിളിച്ചു വരുത്തുന്നവ; ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ് എല്ലാവരും അറിഞ്ഞിരിക്കുക

വിപണിയില്‍ നിന്ന് ഏഴ് മരുന്നുകള്‍ പിന്‍വലിച്ചു. ചൈനീസ് മരുന്നുനിര്‍മാണ കമ്ബനിയായ ഷെചിയാങ് ഹുവാഹായ് ഫാര്‍മസ്യൂട്ടിക്കലിന്റെ വല്‍സാര്‍ട്ടന്‍ എന്ന ചേരുവ അടങ്ങിയ മരുന്നുകളാണ് പിന്‍വലിച്ചത്. ഖത്തറിലാണ് ഈ മരുന്നുകളുടെ വില്‍പ്പന നിരോധിച്ചത്. ഈ മരുന്നുകളുടെ ഉപയോഗം ക്യാന്‍സറിനു കാരണമാകുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

സ്പാനിഷ് കമ്ബനിയായ സിന്‍ഫ ലബോറട്ടറീസിന്റെ സിന്‍ഫവല്‍, കോ-സിന്‍ഫവല്‍, ജോര്‍ദാനിയന്‍ ഫാര്‍മ ഇന്റര്‍നാഷണലിന്റെ ഡിയോസ്റ്റാര്‍, ഡിയാസ്റ്റാര്‍ പ്ലസ്, ജോര്‍ദാനിയന്‍ യുണൈറ്റഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആന്‍ജിനെറ്റ്, കോ ആന്‍ജിനെറ്റ്, ഇന്ത്യയിലെ ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വല്‍സാര്‍ എന്നിവയാണ് ഖത്തര്‍ പിന്‍വലിച്ചത്.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)യ്ക്കു കീഴിലുള്ള ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഫോര്‍ മെഡിസിന്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്. വല്‍സാര്‍ട്ടനിലെ ട്രോസോഡിയം എഥിലമിന്‍ ആണ് ക്യാന്‍സറിന് കാരണമാകുന്നത്. സ്പാനിഷ്, ജോര്‍ദാന്‍, ഇന്ത്യന്‍ മരുന്നു കമ്ബനികള്‍ ചൈനീസ് വല്‍സാര്‍ട്ടന്‍ ഉപയോഗിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments