HomeHealth Newsഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ.... രക്ഷപ്പെടാം !

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഹൃദ്രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിനു കാരണം. കാരണം ഹൃദയാഘാതം ഉണ്ടാകുന്നതിനു ഒരു മാസം മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ കൊണ്ട് മാത്രം അത് ഹൃദയാഘാതമാണെന്നു ഉറപ്പിക്കരുത് കേട്ടോ. കാരണമാകാം എന്നേയുള്ളു. എങ്കിലും ചികിത്സ തേടുന്നതാണ് ഉചിതം. താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക.

നെഞ്ചില്‍ ഭാരം ഇരിക്കുന്ന പോലെ തോന്നുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്താല്‍ അവഗണിക്കരുത്. ഈ വേദന തോളിലേയ്ക്കും കൈകളിലേയ്ക്കും പുറത്തേയ്ക്കും വ്യാപിച്ചാല്‍ സൂക്ഷിക്കുക.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളൊടൊപ്പം ശക്തമായ ജലദോഷം പനി എന്നിവ ഉണ്ടാകുന്നതും അവഗണിക്കാതിരിക്കുക. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.

ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്. രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്.

ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും ശക്തമായ തളര്‍ച്ചയും ക്ഷീണവും തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിലെ രക്തപ്രവാഹം കുറഞ്ഞുവരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രക്തപ്രവാഹം തടസപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments