HomeHealth Newsസ്മാര്‍ട്ട്ഫോണുകള്‍ നിങ്ങളുടെ ജീവിതം അപകടത്തിലാക്കുന്ന 5 വഴികള്‍ ഇതാ

സ്മാര്‍ട്ട്ഫോണുകള്‍ നിങ്ങളുടെ ജീവിതം അപകടത്തിലാക്കുന്ന 5 വഴികള്‍ ഇതാ

ഈയെടെ ഒരു പ്രമുഖ ടെലികോം കമ്പനി നടത്തിയ സര്‍വേ അനുസരിച്ച് 57 ശതമാനം ഇന്ത്യക്കാര്‍ക്കും സ്മാര്‍ട്ട്ഫോണുകളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നാണ് കണ്ടെത്തിയത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ തന്നെ 83 ശതമാനം പേര്‍ക്കും സദാസമയവും ഫോണ്‍ കൈയ്യിലില്ലാതെ ജീവിക്കാന്‍ കഴിയില്ലത്രെ. സ്മാര്‍ട്ട്ഫോണുമായി പരിധിയിലധികമുള്ള സൌഹൃദം എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
1. കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം

അമേരിക്കന്‍ പീഡിയാട്രിക്സ് അക്കാദമി നടത്തിയ പഠനപ്രകാരം അധികസമയം സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി, സ്വഭാവ വൈകല്യങ്ങള്‍, ഉറക്കമില്ലായ്മ, വീട്ടിലും സ്കൂളിലുമുള്ള അക്രമവാസന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ഫോണ്‍ നല്‍കുന്നതിനേക്കാള്‍ മറ്റ് കളികളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കണം.
കൌമാരക്കാര്‍
അധികം വൈകാതെ നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളും കളിസ്ഥലങ്ങളുമൊക്കെ അപ്രത്യക്ഷമാവുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കൌമാരക്കാരൊക്കെ വീടിനകത്തിരുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ശാരീരികാധ്വാനമില്ലാതെയുള്ള ജീവിതം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നുറപ്പ്.
3. ദമ്പതിമാര്‍
ഒരുമിച്ച് നടക്കുമ്പോള്‍ പോലും ദമ്പതിമാര്‍ പലരും പരസ്പരം നോക്കാറില്ലത്രെ ഇപ്പോള്‍. പകരം കണ്ണുകളൊക്കെ ഫോണിലേക്കാണ്. സ്മൈലികളിലും മെസേജുകളിലുമാണ് വികാരപ്രകടനങ്ങളൊക്കെ. കുടുംബ ബന്ധങ്ങളെ ദുര്‍ബലമാക്കുന്നതിന് പുറമെ വന്ധ്യതയടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് വഴിവെയ്ക്കും.
4. പൊതുസ്ഥലങ്ങളില്‍
പൊതുനിരത്തുകളിലൂടെ നടക്കുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴും ഫോണില്‍നിന്ന് കണ്ണെടുക്കാത്തവരും മെസേജുകള്‍ക്കായി പരതുന്നവരും വലിയൊരു സാമൂഹിക പ്രശ്നമായി മാറുന്നുണ്ടെന്നതാണ് അനുഭവം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം നടക്കുന്ന അപകടങ്ങളുടെ എണ്ണത്തില്‍ സ്മാര്‍ട്ട്ഫോണ്‍ മൂന്നു മുതല്‍ നാലുവരെ ഇരട്ടി വര്‍ദ്ധനയാണുണ്ടാക്കിയിരിക്കുന്നത്.
5. ഭക്ഷണം കഴിക്കുമ്പോള്‍ പോലും
ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ കഴിക്കുന്നത് ആവശ്യത്തില്‍കൂടുതല്‍ ഭക്ഷണം അകത്താക്കാന്‍ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ശരിയായ വിധത്തില്‍ ചവച്ചരക്കാതെ കഴിക്കുന്നത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments