HomeHealth Newsഉപ്പുകൊണ്ട് ചെറിയൊരു പൊടിക്കൈ; തലവേദന സെക്കൻഡുകൾക്കുള്ളിൽ മാറും !

ഉപ്പുകൊണ്ട് ചെറിയൊരു പൊടിക്കൈ; തലവേദന സെക്കൻഡുകൾക്കുള്ളിൽ മാറും !

ഒരു പ്രാവശ്യമെങ്കിലും ജീവിതത്തില്‍ തലവേദന അനുഭവിയ്ക്കാത്തവര്‍ ഉണ്ടാവില്ല. വിവിധ തരത്തിലുള്ള തലവേദനകളില്‍ സഹിക്കാനാവാത്ത ഒന്നാണ് മൈഗ്രേയ്ന്‍. മാനസിക, ശാരീരിക സംഘര്‍ഷങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രേയ്ന്‍. സാധാരണ തലവേദനയേക്കാള്‍ ഇരട്ടി ശക്തിയാണ് മൈഗ്രേയ്‌നിനുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. അമിതമായി പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും മൈഗ്രേയ്ന്‍ സ്ഥിരമാണ്. ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് മൈഗ്രേയ്‌നിന്റെ പ്രാരംഭ ലക്ഷണം.

തലവേദനയുള്ളപ്പോള്‍ തലച്ചോറിന് പുറത്തുള്ള ഞരമ്പുകള്‍ വികസിക്കുകയും രക്തയോട്ടം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്. ഈ സമയം തലയില്‍ ഐസ് വെയ്ക്കുന്നത് രക്തയോട്ടം കുറയ്ക്കാന്‍ കാരണമാകുന്നു. സാധാരണ ഉപ്പിനു പകരം വൃത്തിയുള്ള ഇന്തുപ്പാണ് മൈഗ്രേയ്ന്‍ പ്രതിവിധിയായി ഉപയോഗിക്കേണ്ടത്. ഉപ്പിന്റെ അതേ രുചി തന്നെയാണ് ഇന്തുപ്പിനും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതുമാണ്. 118ലധികം മൂലകങ്ങളാണ് ഇന്തുപ്പില്‍ അടങ്ങിയിട്ടുള്ളത്. ഇത് വേദനയുടെ തീവ്രത കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്തുപ്പിന്റെ ഉപയോഗം മൂലമുണ്ടാകുന്ന സീറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിലൂടെ മൈഗ്രേയ്‌നിന്റെ വേദനയുടെ തോത് കുറയുന്നു.

ടീസ്പൂണ്‍ നാരങ്ങാ നീരില്‍ അല്‍പം ഇന്തുപ്പ് ചേര്‍ത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ഉപയോഗിച്ചു നോക്കുക. പലര്‍ക്കും ആദ്യ ഉപയോഗത്തില്‍ ബുദ്ധിമുട്ടനുഭവപ്പെടുമെങ്കിലും ഇത് യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ മൈഗ്രേയ്ന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കുറയ്ക്കാന്‍ ഇത്രയും നല്ല വഴി വേറെ ഇല്ലെന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments