HomeHealth Newsസൺ ഫ്ലവർ ഓയിൽ എന്നപേരിൽ വരുന്നത് മാരക രാസവസ്തു: അക്ഷരാർത്ഥത്തിൽ ഞെട്ടുന്ന ഒരു റിപ്പോർട്ട്

സൺ ഫ്ലവർ ഓയിൽ എന്നപേരിൽ വരുന്നത് മാരക രാസവസ്തു: അക്ഷരാർത്ഥത്തിൽ ഞെട്ടുന്ന ഒരു റിപ്പോർട്ട്

കൊളസ്ട്രോൾ പേടി വന്നതോടെ, വെളിച്ചെണ്ണ പൂരിത കൊഴുപ്പിന്റെ പേരിൽ
കൊളസ്ട്രോൾ കൂട്ടും എന്നത് വ്യാപകമായപ്പോൾ, നമ്മുടെ അടുക്കളയിൽ നിന്ന് ധാരാളം പേർ വെളിച്ചെണ്ണയെ തൂത്തെറിഞ്ഞിട്ട് , പാചകം സൂര്യകാന്തി എണ്ണയിലാക്കിയിട്ടുണ്ട്. പോഷക സമ്പുഷ്ടമായ വെളിച്ചെണ്ണയ്ക്ക് കൊളസ്‌ട്രോൾ വാഹിനി എന്ന ദുഷ്പ്പേര് നൽകിയതും സൺ ഫ്ലവർ ഓയിൽ വാഴ്ത്തപ്പെട്ടതും ഉത്തരേന്ത്യൻ വൻകിട മിൽ ലോബിയുടെ വ്യാജ പ്രചാരണങ്ങൾ മാത്രമാണെന്ന് തിരിച്ചറിയൽ വർഷങ്ങൾ വേണ്ടി വന്നു. ഇതിനോടകം സൺ ഫ്ലവർ ഓയിൽ കേരളത്തിൽ പ്രചുര പ്രചാരം നേടിയിരുന്നു. ഇന്ന് മലയാളി ഉണ്ടാക്കുന്ന പല വിഭവങ്ങൾക്കും സൂര്യകാന്തി എണ്ണ ഒരു അവിഭാജ്യ ഘടകമായി മാറി. വിലക്കുറവും പരസ്യ പ്രചാരണങ്ങളും മുൻപന്തിയിലെത്തിച്ച സൺ ഫ്ലവർ ഓയിൽ സാധാരണ ഗതിയിൽ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചാൽ നമ്മൾ അക്ഷരാർത്ഥത്തിൽ ഞെട്ടും.

ഒരു ലിറ്റർ സൺഫ്ലവർ ഓയിലിന് ഇന്നത്തെ വിപണിയിൽ 90 – 95 രൂപയാണ് വില. സൂര്യകാന്തി ചെടിയുടെ വിത്ത് ചക്കിൽ ആട്ടി ഉണ്ടാക്കുന്നതാണല്ലോ സൺഫ്ലവർ ഓയിൽ ? ഒരു ലിറ്റർ സൺഫ്ലവർ ഓയിൽ ഉണ്ടാക്കാൻ ഉണങ്ങിയ 8 കിലോ സൂര്യകാന്തി വിത്ത് വേണമെന്നാണ് കണക്ക് . ഒരു കിലോ സൂര്യകാന്തി വിത്തിന് ഇന്നത്തെ വിപണി വില 30 – 35 രൂപയാണ് . അങ്ങനെയെങ്കിൽ ഒരു ലിറ്റർ സൺഫ്ലവർ ഓയിൽ ഉണ്ടാക്കാൻ വേണ്ട വിത്തിന് മാത്രം ചെലവ് കുറഞ്ഞത് 240 രൂപ . അപ്പോൾ നമ്മൾക്കെങ്ങിനെയാണ് ഒരു ലിറ്റർ ഓയിൽ 90 രൂപക്ക് കേരളത്തിൽ ലഭിക്കുന്നത് . അതേന്വേഷിച്ച് ചെല്ലുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം നമ്മൾ മനസിലാക്കുന്നത് . സൺഫ്ലവർ ഓയിൽ എന്ന പേരിൽ നമ്മൾ ഉപയോഗിച്ചിരുന്നത് , മാരക രോഗങ്ങൾക്ക് കാരണമാകുന്ന, വളരെ വിലകുറഞ്ഞ ക്രൂഡ് ഓയിൽ എണ്ണയുടെ വേസ്റ്റ് ആണെന്ന്.

അതറിയണമെങ്കിൽ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ നിന്ന് പുറന്തളളുന്ന ക്രൂഡോയിൽ വേസ്റ്റുകൾ ടാങ്കറുകളിൽ നിറച്ച് എങ്ങോട്ട് പോകുന്നു എന്നറിയണം. ഇതു പോലുളള ഓയിൽ കംബനികളിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ കുറച്ച് സൺഫ്ലവർ ഓയിലിനോടോപ്പം മറ്റനേകം വിഷ ചേരുവകളുമായി നമ്മുടെ കൈകളിലേക്ക്‌ എത്തിക്കുകയാണ് വൻകിടക്കാർ ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments