മനുഷ്യന്റെ കുടൽ കാർന്നു തിന്നുന്ന ബാക്‌ടീരിയ കേരളത്തിൽ ! സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

43050

ആലപ്പുഴ: മനുഷ്യന്റെ കുടൽ കാർന്നു തിന്നുന്ന ബാക്ടീരിയയുടെ സാന്നിധ്യം സംസ്ഥാനത്ത് വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ട്. ഷിജെല്ല വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുന്നത്. ഷിജെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം സംസ്ഥാനത്ത് പടരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ബാക്‌ടീരിയ വഴി മാരകമായ വയറിളക്കമാണ് ഉണ്ടാകുന്നത്. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും വരുന്ന രോഗ അവസ്ഥയാണ് ഉണ്ടാവുക. മലിജനലത്തിലൂടെയാണ് പ്രധാനമയും ബാക്ടീരിയ ശരീരത്തില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിളപ്പിച്ച വെള്ളം കുടിക്കുകയാണ് പ്രതിരോധ മാര്‍ഗങ്ങളില്‍ പ്രധാനം.

 
രോഗബാധയെ തുടര്‍ന്ന് മൂന്ന്‌പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷിജെല്ല വിഭാഗത്തിൽ പെടുന്ന ഈ ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കം മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുക. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy