HomeHealth Newsസ്‌ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനുള്ള കാരണം കണ്ടെത്തി; യു എസിലെ ഡ്യൂക്ക് സര്‍വ്വകലാശാലയുടെ കണ്ടുപിടുത്തം

സ്‌ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനുള്ള കാരണം കണ്ടെത്തി; യു എസിലെ ഡ്യൂക്ക് സര്‍വ്വകലാശാലയുടെ കണ്ടുപിടുത്തം

ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്‌ത്രീകളാണെന്ന് പുതിയ പഠനം. സ്‌ത്രീകളുടേതായ ആരോഗ്യ-ശാരീരിക പ്രത്യേകതകളാണ് അവര്‍ക്ക് ദീര്‍ഘായുസ് നല്‍കുന്നത്. ജന്മനാലുള്ള തകരാറ് മൂലം മരണപ്പെടുന്നതിനുള്ള സാധ്യത ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച്‌ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറവാണ്. അതായത് ജനനസമയം മുതല്‍ സ്‌ത്രീകള്‍ക്ക് അതിജീവനശേഷി കൂടുതലാണ്.

ലിംഗവ്യത്യാസം, സ്ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്‍ എന്നിവയുടെ സാന്നിദ്ധ്യമാണ് സ്‌ത്രീ ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നത്. അണുബാധ സംബന്ധിച്ച രോഗങ്ങളില്‍നിന്ന് സ്‌ത്രീകള്‍ക്ക് അതിവേഗം വിമുക്തി ലഭിക്കുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിലെ പ്രൊഫ. വെര്‍ജിനിയ സാരുള്ളിയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ പ്രൊസീഡിങ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments