HomeHealth Newsഭാര്യയെക്കുറിച്ച് ഭര്‍ത്താവിനുള്ള 5 വലിയ പരാതികള്‍ ഇവ !

ഭാര്യയെക്കുറിച്ച് ഭര്‍ത്താവിനുള്ള 5 വലിയ പരാതികള്‍ ഇവ !

ചെറിയ കാരണങ്ങള്‍ മതി, ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകൾ ഉണ്ടാകാന്‍. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പരാതികളുടെ കെട്ടഴിക്കും ഇരുവരും. ഒടുവില വിവാഹ മോചനം എന്ന തുരുത്തിൽ അഭയം പ്രാപിക്കും. പരസ്‌പര വിശ്വാസമില്ലാതെയും, പരസ്‌പരം മനസിലാക്കാതെയും മുന്നോട്ടുപോകുമ്പോഴാണ് ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ദാമ്പത്യജീവിതത്തില്‍ അത്ര സന്തോഷവാനല്ലാത്ത ഒരു ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച് എന്തൊക്കെ പരാതികള്‍ ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ ഭാര്യയെക്കുറിച്ച് ഭര്‍ത്താവിനുള്ള വലിയ പരാതികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പമില്ല

ജോലി സംബന്ധമായോ മറ്റോ പ്രതിസന്ധി ഉണ്ടാകുമ്പോള്‍, ഭാര്യ ഒപ്പമില്ലെന്നതാണ് ചില ഭര്‍ത്താക്കന്‍മാരുടെ പരാതി. വിഷമങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍, ഭാര്യയുടെ പിന്തുണ ലഭിക്കാതെ വരുമ്പോള്‍, ഒറ്റയ്‌ക്കായി പോകുന്നുവെന്ന തോന്നലാണ് ചില ഭര്‍ത്താക്കന്‍മാര്‍ക്കുള്ളത്.
2, ഒട്ടും റൊമാന്റിക് അല്ല

ദാമ്പത്യം ബന്ധം മധുവിധു നാളുകളിലേത് പോലെ എന്നും നിലനില്‍ക്കില്ല. കുട്ടികള്‍ ഒക്കെ ആയികഴിയുമ്പോള്‍, ഭാര്യ, ഒരു അമ്മ കൂടിയായി മാറുന്നു. ഭര്‍ത്താവിന്റെ കാര്യങ്ങളേക്കാള്‍, കുട്ടികളുടെ കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. ഈ അവസരത്തിലാണ്, ഭാര്യ ഒട്ടും റൊമാന്റിക് അല്ല എന്ന പരാതിയുമായി ഭര്‍ത്താക്കന്‍മാര്‍ രംഗത്തെത്തുന്നത്.

3, എപ്പോഴും പരാതിയും പരിഭവവും മാത്രം

ഭര്‍ത്താക്കന്‍മാര്‍, ഭാര്യമാരെക്കുറിച്ച് ഏറ്റവും കൂടുതലായി പറയുന്ന ഒരു പരാതിയാണിത്. എത്ര സന്തോഷമുള്ള അവസരത്തിലായാലും ഭാര്യയ്‌ക്ക് പറയാന്‍, നിരവധി പരിഭവങ്ങളും പരാതികളുമുണ്ടാകും. ഇത് മധുരതരമായ നിമിഷങ്ങളെപ്പോലും ഇല്ലാതാക്കുന്നതാണെന്നാണ് ഭര്‍ത്താക്കന്‍മാരുടെ അഭിപ്രായം.
4, തീരുമാനങ്ങള്‍ ഒറ്റയ്‌ക്ക് എടുക്കുന്നു

വീട്ടുകാര്യങ്ങളെയും കുട്ടികളെയും സംബന്ധിച്ച ചില തീരുമാനങ്ങള്‍ ഭാര്യമാര്‍ ഒറ്റയ്‌ക്ക് കൈക്കൊള്ളുന്നുവെന്ന പരാതിയുള്ള ഭര്‍ത്താക്കന്‍മാരുണ്ട്. തന്നോട് ഒന്നും പറയാതെ ഒറ്റയ്‌ക്ക് കാര്യങ്ങള്‍ ചെയ്യുന്നുവെന്നാണ് ഭര്‍ത്താക്കന്‍മാരുടെ പരാതി.

5, എന്റെ കഴിവുകളെ അവള്‍ നന്നായി പ്രശംസിക്കുന്നില്ല!

മിക്ക ഭര്‍ത്താക്കന്‍മാര്‍ക്കുമുള്ള ഒരു പരാതിയാണ്. ജോലി സംബന്ധമായോ, വീട്ടിലോ എന്തെങ്കിലും മികവുള്ള കാര്യങ്ങള്‍ ചെയ്‌താലും ഭാര്യമാര്‍ക്ക്, അതില്‍ വലിയ മതിപ്പൊന്നും ഇല്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. ചില ഭാര്യമാര്‍ പ്രശംസിക്കുമെങ്കിലും, അത് വെറും പേരിന് മാത്രമായിരിക്കുമെന്നും ഭര്‍ത്താക്കന്‍മാര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments