HomeHealth Newsഇനി ബീഫും മറ്റും ഇഷ്ടം പോലെ കഴിച്ചോളൂ..... കൊളസ്‌ട്രോൾ ഏഴയിലത്ത് വരില്ല !

ഇനി ബീഫും മറ്റും ഇഷ്ടം പോലെ കഴിച്ചോളൂ….. കൊളസ്‌ട്രോൾ ഏഴയിലത്ത് വരില്ല !

 

ഇറച്ചി ഭക്ഷിക്കുന്നതില്‍ നിയന്ത്രണം വരുത്തിയവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബീഫും പന്നിയിറച്ചിയുമൊക്കെ കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്നാണു പുതിയ പഠനം. ഇന്‍ഡിയാനയിലെ പുര്‍ഡുവെ സര്‍വകലാശാലയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ ഇത്രകാലം പറഞ്ഞിരുന്നത് പതിവായി ബീഫ് കഴിക്കുന്നവര്‍ അതിന്റെ അളവ് 70 ഗ്രാമില്‍ ഒതുക്കിയില്ലെങ്കില്‍ പണി കിട്ടുമെന്നായിരുന്നു. ഇറച്ചി പതിവായി കഴിക്കാതിരിക്കുന്നതാണു ശരീരത്തിന് നല്ലതെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍ പുതിയ പഠനം പറയുന്നത് റെഡ് മീറ്റ് പോഷകങ്ങളുടെ കലവറയാണെന്നാണ്. പ്രോട്ടീനും ഇരുമ്ബും ഇതില്‍ ധാരാളമുണ്ട്. അത് എത്ര കഴിക്കുന്നോ അത്രകണ്ടു നല്ലതാണ്. പതിവായി മാട്ടിറച്ചി കഴിക്കുന്ന നിരവധി പേരില്‍ തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനും പഠനത്തിനും ഒടുവിലാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനകാലത്തു നിരീക്ഷിച്ചവരില്‍ ആര്‍ക്കും കൊളസ്ട്രോള്‍, ബിപി എന്നിവയുടെ നിലയില്‍ യാതൊരു വ്യതിയാനവും ദൃശ്യമായില്ല. ഇതുമൂലം ഹൃദയാരോഗ്യത്തിനു ദോഷകരമായ യാതൊരു സാഹചര്യവും സൃഷ്ടിക്കപ്പെട്ടുമില്ല. മറിച്ച്‌ രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് സഹായകമായെന്നും വ്യക്തമായി. സര്‍വകലാശാലയിലെ ന്യൂട്രീഷന്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫ. വെയിന്‍ ഷാംപ്ബെല്‍ ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

വിമാനത്താവളത്തിലേക്കെന്നു പറഞ്ഞു നാടുകാണിയിലെത്തിച്ചു… പിന്നെ മയക്കു മരുന്ന് നൽകി ക്രൂരപീഡനം ! കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി വെളിപ്പെടുത്തുന്ന സത്യങ്ങൾ കേട്ടാൽ നടുങ്ങും !

ഇന്നസെന്റ് പറഞ്ഞത് എത്രയോ സത്യമാണ് ! ആദ്യ ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും ദുൽഖറിനെക്കുറിച്ച് അതുതന്നെ പറയുന്നു !

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments