HomeHealth Newsഇനി ഏത് അസുഖവും ശരീരം തനിയെ റിപ്പയർ ചെയ്യും; മനുഷ്യ ഡിഎൻഎ കോഡ് അടിമുടി മാറ്റിമറിച്ച്...

ഇനി ഏത് അസുഖവും ശരീരം തനിയെ റിപ്പയർ ചെയ്യും; മനുഷ്യ ഡിഎൻഎ കോഡ് അടിമുടി മാറ്റിമറിച്ച് നാസ

ബഹിരാകാശയാത്ര അതിന്റെ ഏറ്റവും പുതിയ ഘട്ടത്തിലെത്തി നിൽക്കുകയാണ്. അതിൽത്തന്നെ ചന്ദ്രനിലേക്കുള്ള യാത്ര മനുഷ്യന് പുതിയ ലോകം തന്നെ തുറന്നു തരുന്നു. എന്നാൽ, അവിടെ ഉയർന്നു വരുന്ന മറ്റൊരു വലിയ പ്രശനമുണ്ട്. ചന്ദ്രനിലേക്ക് കടന്നുചെല്ലുന്ന സംഘം, പൂർണമായും പുതിയ തരംഗങ്ങളുടെ സ്വാധീനത്തിലായിരിക്കും ജീവിക്കുക. പലപ്പോഴും പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട വളരെ നാളുകൾ അവിടെ തങ്ങേണ്ടതായും, വരുന്നു. അത്തരം യാത്രയിൽ അവർ ഏൽക്കേണ്ടിവരുന്ന റേഡിയേഷൻ കാരണം ക്യാൻസർ, ഓര്മ നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ ഇവർ നേരിടുന്നുണ്ട്. എന്നാൽ, ഇതിനു പരിഹാരവുമായി നാസ തന്നെ എത്തുകയാണ്.

അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉള്‍പ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോള്‍. യാത്രയുടെ വേഗതയനുസരിച്ച് 150 മുതല്‍ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താന്‍. നമ്മുടെ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഭൂമിയിലെ കാന്തികമണ്ഡലം ഞങ്ങളെ ആകർഷിക്കുന്ന ചാർജുകളുടെ ഘടനയിൽ നിന്ന് നമ്മെ രക്ഷിച്ചുവരുന്നു. എന്നാൽ, ജ്യോതിശാസ്ത്രജ്ഞന്മാർക്ക് അത് സുരക്ഷിതമല്ല. എന്നാൽ, ചൊവ്വായാത്രികരുടെ ഡിഎന്‍എയില്‍ മാറ്റം വരുത്താനാണ് നാസയുടെ നീക്കം എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനു വേണ്ടിയുള്ള മരുന്ന് അണിയറയില്‍ ഒരുങ്ങുകയാണെന്നു പറഞ്ഞത് മറ്റാരുമല്ല, നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റ് ഡോ.ഡഗ്ലസ് ടെറിയര്‍ തന്നെ.

ചൊവ്വായാത്രികരുടെ ഡിഎന്‍എ കോഡില്‍ മാറ്റം വരുത്തുന്ന മരുന്ന് പ്രയോഗിച്ച് റേഡിയേഷനില്‍ നിന്നു രക്ഷിക്കാനാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്. ഉന്നതോര്‍ജത്തില്‍ ദേഹത്തു പതിക്കുന്ന വികിരണങ്ങള്‍ ശരീരകലകളെ ആവരണം ചെയ്തിട്ടുള്ള ന്യൂക്ലിയൈകളെ തകര്‍ത്തു കളയും. അണുവികിരണങ്ങളും ന്യൂക്ലിയൈകളും ഒരു പോലെ ശരീരത്തില്‍ വിഭജിക്കപ്പെടും. കാന്‍സറും സ്മൃതിനാശവും ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്കാണ് ഇത് നയിക്കുക.

റേഡിയേഷനേറ്റ് ശരീരകലകള്‍ക്കുള്ള ഏതു പ്രശ്‌നത്തെയും നിമിഷ നേരം കൊണ്ട് ‘റിപ്പയര്‍’ ചെയ്യുന്നതായിരിക്കും നാസയുടെ മരുന്ന്. എന്‍എംഎന്‍ സംയുക്തമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. സംഗതി വയസ്സന്‍ എലികളില്‍ പ്രയോഗിച്ച് ‘കരുത്ത്’ തെളിയിച്ചതുമാണ്. അതായത് വയസ്സു ചെന്ന എലികളില്‍ എന്‍എംഎന്‍ അകത്തു ചെന്നതും അവ ചെറുപ്പക്കാരെപ്പോലെ ഉഷാറാവുകയായിരുന്നു. ബഹിരാകാശയാത്രികരുടെ ഡിഎന്‍എയില്‍ ഗുണകരമായ മാറ്റം വരുത്താന്‍ ഇവയ്ക്കാകുമെന്നാണ് നിഗമനം.

എന്നാൽ, മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ ശരീരം തിരിച്ചറിയുന്ന ഒരു ഡിഎന്‍എ കോഡുണ്ട്. വര്‍ഷങ്ങളായി പരിചിതമായ ആ ‘കോഡി’നാണ് പെട്ടെന്നൊരു മാറ്റം വരുന്നത്. ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാന് വലിയ ആശങ്ക. ഒരു വിഭാഗം ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments