HomeHealth Newsകുളിക്കുമ്പോൾ ഷാംപൂവിൽ അല്പം ഉപ്പുചേർത്തു കുളിച്ചുനോക്കൂ; കാണാം ആ മാജിക്ക് !

കുളിക്കുമ്പോൾ ഷാംപൂവിൽ അല്പം ഉപ്പുചേർത്തു കുളിച്ചുനോക്കൂ; കാണാം ആ മാജിക്ക് !

തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ തയ്യാറാകണം. ഇതിൽ പ്രധാനമാണ് ഷാംപുവിന്റെ ഉപയോഗം.

ഉപയോഗിക്കുന്ന ഷാമ്ബുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അതുമതിയാകും. നിങ്ങള്‍ ഉപയോഗിക്കുന്ന ഷാമ്ബുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്താല്‍ ഗുണങ്ങള്‍ നിരവധിയാണ്. എണ്ണമയമുള്ള മുടിയുള്ള വര്‍ക്കായിരിക്കും ഷാമ്ബുവിലെ ഉപ്പു പ്രയോഗം ഏറെ ഗുണകരം. ഷാമ്ബുവില്‍ ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുന്നതു മുടിയിലെ അഴുക്ക് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സഹായിക്കും. ഇതു ശിരോചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. അതുകൊണ്ടു തന്നെ അമിതമായ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ക്ലോറിനോ മറ്റു മാലിന്യങ്ങളോ മുടി കഴുകുന്ന വെള്ളത്തില്‍ ഇല്ലെന്ന്‌ ഉറപ്പു വരുത്തുക. മുടിയില്‍ വേനല്‍ക്കാലത്ത്‌ ഷാംപൂവിനേക്കാള്‍ ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക. കാരണം വേനല്‍ മുടിയെ വരണ്ടതാക്കുകയും ചെയ്യും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം വീണ്ടും രൂക്ഷമാകും. മുടി അഴിച്ചിട്ടു യാത്ര ചെയ്യുന്നത്‌ ഒഴിവാക്കുക. അതുപോലെ മുറുകെ കെട്ടുകയുമരുത്‌. കാരണം മുടി മുറുകെക്കെട്ടിയില്‍ വായുസഞ്ചാരം കുറയും. നല്ലപോലെ മുടി ചീകുന്നത്‌ തലയോടിലേക്കുള്ള രക്‌തസഞ്ചാരം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചില്‍ കുറയ്‌ക്കും. മുടിവളര്‍ച്ചയ്‌ക്ക് സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments