HomeHealth Newsഇത് മരത്തിൽ കായ്ക്കുന്ന വയാഗ്ര !

ഇത് മരത്തിൽ കായ്ക്കുന്ന വയാഗ്ര !

വളരെയേറെ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതള നാരങ്ങ. മരത്തില്‍ കായ്‌ക്കുന്ന വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്ന മാതളനാരങ്ങ സ്‌ഥിരമായി കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെയേറെ ഗുണം ചെയ്യും. ആയുസ്‌ കൂട്ടാനും പ്രായത്തെ ചെറുത്ത്‌ തോല്‍പ്പിക്കനുള്ള കഴിവ്‌ ഈ പഴത്തിനുണ്ട്‌. സ്‌ഥിരമായി മാതളനാരങ്ങ കഴിക്കുന്നത്‌ നിത്യയൗവ്വനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ്‌ മാതളനാരങ്ങ ജൂസ്സ്‌ ഒരു വയാഗ്രയ്‌ക്ക് തുല്യമെന്ന്‌ പഠനങ്ങള്‍ പറയുന്നു.
മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌. മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ‘ പ്യൂണിസിൻ’ എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാൻ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനിൽ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമിളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.
ആയുസ്‌ വര്‍ധിപ്പിക്കുക മാത്രമല്ല ലൈംഗിക ജീവിതം മെച്ചപ്പെടുത്താനും ഈ പഴത്തിന്‌ കഴിയും. ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതലായി ഉണ്ടാകുന്നതു കൊണ്ടാണിത്‌. അല്‍ഷിമേഴ്‌സിനെ ചെറുക്കാനുള്ള കഴിവ്‌ ഈ പഴത്തിനുണ്ട്‌. കൂടാതെ ദഹനപ്രക്രിയ സുഖമമാക്കാന്‍ സ്‌ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കും. ഹൃദയാഘാതവും മസ്‌തയിഷ്‌ക്കാഘതവും തടയാനുള്ള കഴിവ്‌ മാതളനാരങ്ങയ്‌ക്കുണ്ട്‌. അതുകൊണ്ട് മാതള നാരങ്ങ ശീലമാക്കിയാൽ ആരോഗ്യം മെച്ചപ്പെടുത്താം.

താൻ കാമുകനെ കൊന്ന വിവരം യുവതി ലോകത്തെ അറിയിച്ചത് ഇങ്ങനെ !

മുസ്ലിം പുരുഷന്മാർക്ക് അമുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ അല്ലാഹ് അനുവാദം നല്‍കിയിട്ടുണ്ട്: വനിതാ പ്രൊഫസർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments