HomeBeauty and fitnessനിങ്ങൾക്ക് പുരുഷ ഹോർമോൺ കുറവാണോ ? തിരിച്ചറിയൂ ഈ ലക്ഷണങ്ങളിലൂടെ !

നിങ്ങൾക്ക് പുരുഷ ഹോർമോൺ കുറവാണോ ? തിരിച്ചറിയൂ ഈ ലക്ഷണങ്ങളിലൂടെ !

പുരുഷഹോര്‍മോണ്‍ ടെസ്‌റ്റോസ്റ്റിറോണാണ്. ഇതു പുരുഷശരീരത്തില്‍ നിശ്ചിത അളവിലും കുറയുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് ഹൈപ്പോഗൊണാഡിസം എന്നാണ് അറിയപ്പെടുന്നത്. പുരുഷനിലെ പൗരുഷത്തിലും സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണിത്. പുരുഷഹോര്‍മോണ്‍ അഥവാ ടെസ്‌റ്റോറ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് പല ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം.

ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവ് ഡിപ്രഷന്‍, അസ്വസ്ഥത, ഏകാഗ്രതക്കുറവ് എന്നീ രീതികളിലും പുരുഷനില്‍ പ്രത്യക്ഷപ്പെടാം.

ടെസ്റ്റോസ്റ്റിറോണ്‍ സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, സെക്‌സ് താല്‍പര്യക്കുറവ്, ഓര്‍ഗാസം സംഭവിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.

ടീനേജുകാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ് മാറിടവളര്‍ച്ച, വൃഷണം, ലിംഗം എന്നിവയുടെ വളര്‍ച്ചക്കുറവ്, സ്വരത്തിന് ഗാംഭീര്യമില്ലായ്മ തുടങ്ങിയവയ്ക്കു കാരണമാകും.

മസിലുണ്ടാകാന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. പുരുഷന്മാര്‍ക്ക് മസില്‍ കുറവെങ്കില്‍ ഇതായിരിയ്ക്കും ഒരു കാരണം.

രോമങ്ങളുണ്ടാകുന്നതിന് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. പുരുഷന്റ ശരീരത്തില്‍ പൊതുവേ രോമങ്ങള്‍ കൂടുന്നതിനും കാരണം ഇതുതന്നെ. ടെസ്‌റ്റോസ്റ്റിറോണ്‍ കുറവെങ്കില്‍ രോമങ്ങളും കുറയും.

പുരുഷന്മാരില്‍ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ് ഹൈപ്പോഗൊണാഡിസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments