ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

240

മദ്യപാനം മൂലം നശിക്കുന്ന ഒന്നാമത്തെ അവയവമാണു കരൾ. എന്നാൽ, കരൾ പോലെ തന്നെ ദുരിതമനുഭവിക്കുന്ന മറ്റൊരു അവയവം കൂടിയുണ്ട്. വൃക്ക. മദ്യപാനികൾക്ക് വൃക്കരോഗങ്ങള്‍ എന്നും ഒരു വെല്ലുവിളി തന്നെയാണ്. തുടക്കത്തിലെ തിരിച്ചറിയാത്തതും ചികിത്സിക്കാത്തതും രോഗം വഷളാകാന്‍ ഇടയാക്കും. രോഗം ഗുരുതരമാകുകയാണെങ്കില്‍ ഡയാലിസിസോ വൃക്ക മാറ്റിവയ്ക്കലോ മാത്രമാണു പരിഹാരം. വൃക്ക പണിമുടക്കും മുമ്പ് ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഇതാണ്.

എപ്പോഴും ഉറക്കം തൂങ്ങുകയും ക്ഷീണം ഉണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. വൃക്ക പണിമുടക്കാൻ തുടങ്ങുകയാവാം.

മസിലുകളുടെ കോച്ചിപ്പിടുത്തവും വിറയലുമാണു വൃക്കതകരാറിലായതിന്റെ മറ്റൊരു പ്രശ്‌നം. രോഗം ഗുരുതരമാകുമ്പോള്‍ കൈകാലുകളില്‍ നീരുവയ്ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യന്നു.

വൃക്ക പണിമുടക്കു ന്നതോടെ ശരീരത്തിലെ മാലിന്യം പുറന്തള്ളാന്‍ കഴിയാതെ വരുന്നു.ശരീരം ചൊറിഞ്ഞു തടിക്കാലാണു പ്രധാനപ്പെട്ട ലക്ഷണം. കൂടാതെ ചര്‍മ്മം വരണ്ടതായി മാറുകയും ചെയ്യുന്നു.

രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു വര്‍ധിക്കുന്നതു മൂലം ഹൃദയസ്പന്ദനം താളം തെറ്റുന്നതായി തോന്നുന്നു.