HomeHealth Newsനവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം ഇങ്ങനെ പറയുന്നു

നവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം ഇങ്ങനെ പറയുന്നു

ജനിക്കുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷകളുണ്ടാവും. കുഞ്ഞിനെകുറിച്ചുള്ള ഏത് നല്ല വാര്‍ത്തയും മാതാപിതാക്കളെ സന്തോഷിപ്പിക്കും. ജനിച്ച കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് അത് വളരെ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത് എക്കണോമിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ അച്ഛന്‍മാര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടും. ഇതാണ് കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നത് എന്നും പഠനം പറയുന്നു.

ജനിച്ച ഉടന്‍ കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ കുഞ്ഞിന് ആദ്യ ഒരുവര്‍ഷത്തിനു ശേഷം കൂടുതല്‍ ആരോഗ്യമുണ്ടാകുമെന്ന് അമേരിക്കയിലെ ബിങ്ഹംടണ്‍ സര്‍വ്വകലാശാല, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ അച്ഛന്‍മാര്‍ക്കുള്ള പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത് എന്ന് ഗവേഷകസംഘത്തിലെ ഡോക്ടര്‍ പോളചെക് പറയുന്നു. 715 കുടുംബങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments