HomeHealth Newsവ്യായാമം ചെയ്യാൻ മടിയുണ്ടോ? ഇതാ നിങ്ങളെ വ്യായാമം ചെയ്യിക്കുന്ന ചില വിദ്യകൾ !

വ്യായാമം ചെയ്യാൻ മടിയുണ്ടോ? ഇതാ നിങ്ങളെ വ്യായാമം ചെയ്യിക്കുന്ന ചില വിദ്യകൾ !

വ്യായാമം ചെയ്യാൻ മടിയുള്ളവരാണോ നിങ്ങൾ ? ഇതാ നിങ്ങളെ വ്യായാമം ചെയ്യിപ്പിക്കുന്ന ചില വിദ്യകൾ. വൈകുന്നേരം വ്യായാമം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ സമയം, കൂടുതല്‍ കഠിനമായി വ്യായാമം ചെയ്യാനുള്ള പ്രേരണ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്കുണ്ട് എന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. സന്ധ്യ വരെ ജോലിയില്‍ സജീവമായിരിക്കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ രാവിലെ വ്യായാമം ചെയ്യുന്നതായിരിക്കും സാധ്യമാവുക. നിങ്ങള്‍ രാവിലെ നേരത്തെ ഉറക്കമെഴുന്നേല്‍ക്കുന്ന സ്വഭാവമുള്ള ആളല്ലെങ്കില്‍ രാവിലെ വ്യായാമം ചെയ്യുന്നത് സാധ്യമാക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം:

തയ്യാറെടുപ്പ്
രാവിലത്തെ വ്യായാമത്തിനായുള്ള സോക്സ്, ഷൂ, സ്പോര്‍ട്സ് ബ്രാ തുടങ്ങിയവ തിരഞ്ഞ് അത് കാണാത്തതിനാല്‍ വ്യായാമം ഒഴിവാക്കരുത്. രാത്രി അതിന് വേണ്ടി ഏതാനും മിനുട്ടുകള്‍ ചെലവഴിച്ചാല്‍ രാവിലെയുള്ള തിരക്കുപിടിച്ച തിരയല്‍ ഒഴിവാക്കാം. അങ്ങനെയായാല്‍ ഉറക്കമുണര്‍ന്ന ഉടനെ വേഷം ധരിച്ച് വ്യായാമത്തിന് പോകാം. വ്യായാമത്തോട് ഏറെ അര്‍പ്പണബുദ്ധിയുള്ള ചിലര്‍ രാത്രി കിടക്കുമ്പോള്‍ തന്നെ രാവിലത്തേക്ക് വേണ്ടിയുള്ള വേഷങ്ങള്‍ ഭാഗികമായി ധരിക്കും.

ഉപകരണങ്ങള്‍
നിങ്ങളുടെ ഐപോഡ് ചാര്‍ജ്ജ് ചെയ്യുക, യോഗ മാറ്റ്, ആംബാന്‍ഡ് എന്നിവ വാതില്‍ക്കല്‍ വെയ്ക്കുക, നിങ്ങളുടെ പ്രിയപ്പെട്ട വ്യായാമ വീഡിയോ ഡിവിഡി പ്ലെയറില്‍ ഇട്ടുവെയ്ക്കുക, അല്ലെങ്കില്‍ ഡംബലുകള്‍ ടിവിക്ക് സമീപത്ത് വെയ്ക്കുക.

ഭക്ഷണം
ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസം അല്ലെങ്കില്‍ ഊര്‍ജ്ജത്തിന്‍റെ നിലയ്ക്ക് സഹായകരമല്ല. രാവിലത്തേക്കുള്ള ലഘുഭക്ഷണം തയ്യാറാക്കി വെയ്ക്കുകയും അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്യുന്നത് രാവിലെ വേഗത്തില്‍ എടുത്ത് കഴിക്കാന്‍ സഹായിക്കും. ഒരു ഹോള്‍ വീറ്റ് ടോസ്റ്റിന്‍റെ പകുതി പീനട്ട് ബട്ടറും, ആപ്പിള്‍ കഷ്ണങ്ങളും, ചീസും ചേര്‍ത്ത് കഴിക്കുന്നത് മതിയായതാണ്. വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതിന് താല്പര്യമില്ലെങ്കില്‍ അതിന് ശേഷം പ്രാതല്‍ നന്നായി കഴിക്കുക.

വ്യായാമശേഷമുള്ള ഭക്ഷണം
നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് പ്രതിഫലം എന്ന പോലെ വ്യായാമത്തിന് ശേഷം ഒരു സ്പെഷ്യല്‍ പ്രാതല്‍ തയ്യാറാക്കുക. ഒരു കപ്പ് ചൂട് ചായ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കാത്തിരിക്കുന്നു എന്ന ചിന്ത വ്യായാമം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും.

ഉറക്കം
രാത്രി നേരത്തെ തന്നെ ഉറങ്ങാന്‍ കിടക്കുക. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള അലാറം വെയ്ക്കുകയും ചെയ്യുക. സ്നൂസ് ബട്ടണ്‍ അമര്‍ത്താനുള്ള തോന്നലുണ്ടെങ്കില്‍ അലാറം കിടക്കയില്‍ നിന്ന് അകറ്റി വെയ്ക്കുക.

സുഹൃത്ത്
ഒരു സുഹൃത്തിനെ വ്യായാമത്തിന് കൂട്ടായി വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുക. രാവിലെ ഒരു സമയത്ത് പരസ്പരം കാണാനായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ശരീരവും മനസും എതിരായി തോന്നിപ്പിച്ചാലും നിങ്ങള്‍ക്ക് അത് നിറവേറ്റണമെന്ന തോന്നലുണ്ടാവും.

താല്പര്യം ജനിപ്പിക്കുക
ജിംനേഷ്യം അല്ലെങ്കില്‍ സ്റ്റുഡിയോയിലെ സമയം പരിശോധിക്കുകയും നിങ്ങളെ പ്രചോദിപ്പിക്കുന്ന ക്ലാസ്സ് തെരഞ്ഞെടുക്കുകയും ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ട പരിശീലകന്‍റെ രാവിലെ 6 മണിക്കുള്ള സുംബ ക്ലാസ്സ് അല്ലെങ്കില്‍ ചൂടുള്ള മുറിയിലെ യോഗ നിങ്ങളുടെ ഉറക്കം അകറ്റും. സംഗീതം നിങ്ങളെ ഉത്തേജിപ്പിക്കുമെങ്കില്‍ പറ്റിയ പാട്ടുകള്‍ ഉപയോഗിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments