HomeHealth Newsശരീരം വെട്ടിത്തിളങ്ങാൻ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന ആ 6 അപൂർവ്വ പ്രകൃതിദത്ത ഔഷധക്കൂട്ട് ഇതാ !!

ശരീരം വെട്ടിത്തിളങ്ങാൻ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന ആ 6 അപൂർവ്വ പ്രകൃതിദത്ത ഔഷധക്കൂട്ട് ഇതാ !!

മുഖക്കുരുവുണ്ട്, ചര്‍മ്മം വരണ്ടിരിക്കുന്നു തുടങ്ങിയ പ്രശ്നങ്ങളെല്ലാം നമ്മളില്‍ പലരും നേരിടുന്നതാണ്. എന്നാല്‍ ഇവയില്‍ ആശങ്കപ്പെട്ട് ഏതെങ്കിലും ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം മുത്തശ്ശിമാര്‍ പറഞ്ഞു തന്ന ചില രഹസ്യങ്ങള്‍ പ്രയോഗിച്ച് നോക്കാം.

b3

മല്ലിയിലയും മഞ്ഞൾ പൊടിയും ചേർന്ന ഫേസ് പാക്ക്

മല്ലിയിലയും മഞ്ഞൾ പൊടിയും ചേർന്ന മിശ്രിതം ചർമ്മത്തിലെ കറുത്ത പാടുകൾ മായ്ക്കാൻ വളരെയേറെ ഫലപ്രദമാണ്. ചർമത്തിലെ കുഴികൾ അടയാൻ ഇത് ഉപകരിക്കുന്നു. മല്ലിയില ചർമ്മത്തിലെ അഴുക്കുകൾ നീക്കംചെയ്യുമ്പോൾ മഞ്ഞൾ അധികമുള്ള ഓയിൽ ഇല്ലാതാക്കി ശരീരത്തിനുനിറം നൽകുന്നു.

ഉണ്ടാക്കുന്ന വിധം:

മല്ലിയിലയും രണ്ടു സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി അരച്ചു പേസ്റ്റ് പരുവത്തിലാക്കുക. രാത്രി കിടക്കുന്നതു മുൻപ് ഈ മിശ്രിതം മുഖത്ത് തേച്ചു പിടിപ്പിക്കുക. രാവിലെ ഇത് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യണം.

b4

തൈരും കടലപ്പൊടിയും വരണ്ട ചർമ്മത്തിന്

ചർമ്മത്തിലെ ഡെഡ് സെല്ലുകൾ നീക്കം ചെയ്യാൻ ഈ ഫേസ് പാക്ക് സഹായിക്കും. ഇത് വരണ്ട ചർമ്മത്തിനാണ് കൂടുതൽ ഇണങ്ങുക. തൈര് ശരീരത്തെ ഇപ്പോഴും ഈർപ്പമുള്ളതാക്കി നിലനിർത്തും.

ഉണ്ടാക്കുന്ന വിധം:
രണ്ടു ടേബിൾ സ്പൂൺ കടലപ്പൊടി, രണ്ടു ടേബിൾ സ്പൂൺ തൈര്, ഇത്തിരി തേൻ ഇത്തിരി മഞ്ഞൾ പൊടി ഇവ ചേർത്ത് പേസ്റ്റ് ആക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിച്ച ശേഷം അഞ്ചു മിനിറ്റിനുള്ളിൽ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. തൈര് നല്ലൊരു moisturizer ആണ്. അതുപോലെ തേൻ ചർമ്മം ശുദ്ധീകരിക്കുന്നു. മഞ്ഞൾ ചർമ്മത്തിന്റെ pH ലെവൽ സംരക്ഷിക്കുന്നു. ഇവയുടെ കൂട്ടായുള്ള പ്രവർത്തനം ചർമ്മം ശുദ്ധീകരിക്കുന്നു.

b5

മുൾട്ടാണി മിട്ടിയും നാരങ്ങാനീരും മുഖക്കുരുവിന്റെ പാടിന്

ചർമ്മത്തിലെ പാടുകൾ മായ്ക്കാൻ മുൾട്ടാണി മിട്ടി നല്ലൊരു മരുന്നാണ്. ഇതിലെ മഗ്നീഷ്യം ക്ലോറൈഡ് ചർമ്മത്തിലെ പാടുകൾ മാറ്റാൻ സഹായിക്കും. അതുപോലെ നാരങ്ങാനീരിലെ ആസിഡ് ചർമ്മം ക്ലീൻ ആയിരിക്കാൻ സഹായിക്കും.

ഉണ്ടാക്കുന്ന വിധം:

രണ്ടു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, അല്പം മഞ്ഞൾ പൊടി, അര സ്പൂൺ ചന്ദനപ്പൊടി ഇവ ചേർത്തിളക്കുക. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് പേസ്റ്റ് ആക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിച്ചശേഷം ഉണങ്ങാൻ അനുവദിക്കുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

b6

ചർമ്മത്തിന്റെ നിറത്തിനു കുങ്കുമപ്പൂ

കണ്ണിനടിയിലെ കറുപ്പ്, മുഖക്കുരു, പിഗ്മെന്റേഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാനു കുങ്കുമപ്പൂ. ഇത് പാലില്‍ കലക്കി പുരട്ടാം. കുങ്കുമപ്പൂ ചേര്‍ത്ത ചായ കുടിയ്ക്കുന്നത് ശരീരം വൃത്തിയാക്കുന്നു. എല്ലാ തരത്തിലുള്ള വിഷാംശങ്ങളും ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നു. വയറ്റിലെ അള്‍സര്‍, നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് കുങ്കുമപ്പൂ ചേര്‍ത്ത ചായ.

ഉണ്ടാക്കുന്ന വിധം:

ഇതിനായി മൂന്നോ നാലോ കുങ്കുമപ്പൂവിതൾ രണ്ടു ടി സ്പൂൺ വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടുവയ്ക്കുക. ഇതിലേക്ക് രാവിലെ ഒരു ടി സ്പൂൺ പാൽ ചേർക്കുക. ഒരു നുള്ളു പഞ്ചസാരയും മൂന്നുതുള്ളി എണ്ണയും ചേർക്കുക. ഒരു കഷ്ണം ബ്രഡ് ഇതിൽ മുക്കിവയ്ക്കുക. ഈ ഫേസ് പാക്ക് മുഖത്തിട്ടശേഷം പതിനഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

b1

ഉലുവ ഫേസ് പാക്ക്

ശരീരം തണുക്കാൻ ഉലുവ വളരെ നല്ലൊരു മരുന്നായി ഉപയോഗിക്കാം. ശരീരത്തിനുണ്ടാകുന്ന അണുബാധകൾ ഇല്ലാതാക്കാൻ ഉലുവ വളരെ നല്ലതാണ്.

ഉണ്ടാക്കുന്ന വിധം:

ഉലുവ ഒരു കപ്പു വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം ഒരു പഞ്ഞിയിൽ മുക്കി മുഖത്താകെ തേച്ചുപിടിപ്പിക്കുക. ഇത് നാല് മണിക്കൂറിനു ശേഷം കഴുകിക്കളയാം.

b7

ചർമ്മം തണുപ്പിക്കാനും ശുദ്ധീകരിക്കാനും കറ്റാർവാഴ

മുടിയും ചര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റവാക്കിലുള്ള പരിഹാരമാണ്‌ കറ്റാര്‍ വഴ. കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ്‌ ഉപയോഗിച്ചാല്‍ നിങ്ങളുടെ യുവത്വം നഷ്‌ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയും.

കറ്റാര്‍ വാഴയുടെ ജെല്ല്‌ മുഖത്ത്‌ പുരട്ടി 10 മിനിറ്റ്‌ മസാജ്‌ ചെയ്‌താല്‍ മുഖക്കുരു, കരിവാളിപ്പ്‌ എന്നിവയ്‌ക്ക് ശാശ്വത പരിഹാരം ലഭിക്കും.

2, വരണ്ട ചര്‍മ്മത്തിന്‌ ഏറ്റവും മികച്ച മൊസ്‌ചറൈസറാണ്‌ കറ്റര്‍വാഴ ജെല്ല്‌. ഇത്‌ അഞ്ചു മിനിറ്റ്‌ മുഖത്ത്‌ പുരട്ടി മസാജ്‌ ചെയ്യ്‌താല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറി ചര്‍മ്മം ദൃഢതയുള്ളതാകും.

3, ഷേവിങ്ങിന്‌ ശേഷമുള്ള അസ്വസ്‌ഥതകള്‍ മാറ്റാന്‍ ആഫ്‌റ്റര്‍ ഷേവിന്‌ പകരമായി കറ്റാര്‍ വാഴ ജെല്ല്‌ പുരട്ടുക.

4, സ്‌ട്രെച്ച്‌മാര്‍ക്ക്‌ അകറ്റാന്‍; സ്‌ട്രെച്ച്‌മാര്‍ക്കുള്ളിടത്ത്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്‌താല്‍ സ്‌ട്രെച്ച്‌മാര്‍ക്ക്‌ മാറിക്കിട്ടും. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച്‌മാര്‍ക്കുകള്‍ക്കും ഇത്‌ മികച്ച ഔഷധം ആണ്‌.

5, സൂര്യാഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ്‌ കറ്റാര്‍വഴ ജെല്ല്‌. ഇത്‌ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യ്‌താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും.

6, ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറുന്നതിനും യൗവനം നിലനിര്‍ത്തുന്നതിനും കറ്റാര്‍വാഴയുടെ ജെല്ല്‌ പുരട്ടി മസാജ്‌ ചെയ്യുക.

7, മുടിയുടെ സംരക്ഷണത്തിന്‌ കറ്റാര്‍വാഴയുടെ ജെല്ല്‌ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇങ്ങനെ ആഴ്‌ചയില്‍ രണ്ട്‌ തവണ സ്‌ഥരമായി ചെയ്‌താല്‍ മുടിയുടെ വളരും, മുടിക്ക്‌ കറുപ്പ്‌ വര്‍ധിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും. കുടാതെ താരന്‍ കുറയുകയും ചെയ്യും.

ഉണ്ടാക്കുന്നവിധം:

കറ്റാർ വാഴയിൽ നിന്നും ജെൽ സ്പൂൺ ഉപയോഗിച്ച് വേർതിരിക്കുക. ഇതിലേക്ക് അല്പം നാരങ്ങാനീര് ചേർക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇരുപത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments