HomeHealth Newsആദ്യരാത്രി എങ്ങനെ അവിസ്മരണീയമാക്കാം ?

ആദ്യരാത്രി എങ്ങനെ അവിസ്മരണീയമാക്കാം ?

”ശോഭേ, കടന്നു വരൂ, നിർണ്ണായകമായ നമ്മുടെ ആദ്യ രാത്രിയിലേക്ക്‌ കടന്നു വരൂ…” വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസന്റെ ആദ്യ രാത്രി ഓർക്കുന്നില്ലേ? സംഗതി അത് സിനിമയാണെങ്കിലും പലരുടെയും ആദ്യ രാത്രി അതിലും പരിതാപകരമാകാറുണ്ട് .ആനന്ദകരമായ ദാമ്പത്യ ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ്‌ ആദ്യരാത്രി. ദമ്പതിമാര്‍ പരസ്‌പരം അടുത്തറിയുന്നതും തുറന്നു ഇടപെടുന്നതും ആദ്യരാത്രിയിലാണ്‌. അതുകൊണ്ട്‌ ദാമ്പത്യ ജീവിതത്തില്‍ ആദ്യരാത്രിക്ക്‌ പ്രാധാന്യമേറെയാണ്‌. ബന്ധുക്കളുടെ അംഗീകാരത്തോടെയും ആശീര്‍വാദത്തോടെയും ആണും പെണ്ണും ഇവിടെ പരസ്‌പരം ഒന്നാവുകയാണ്‌. അന്നുവരെയുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്‌തമായി വളരെ പ്രാധാന്യമേറിയ ഒരു സ്‌ഥാനം ദമ്പതികള്‍ക്ക്‌ വിവാഹത്തോടെ കൈവരുന്നു. ആ സ്‌ഥാനത്തിന്റെ അംഗീകാരമാണ്‌ ആദ്യരാത്രി എന്നു പറയാം. ഓരോരുത്തരും പങ്കാളിയുമൊത്ത്‌ പുതിയൊരു ജീവിതം ആരംഭിക്കുന്നു. ആണും പെണ്ണും എല്ലാ അര്‍ഥത്തിലും ഒരുമിക്കുന്ന മുഹൂര്‍ത്തമാണിത്‌.
അതുപോലെ തന്നെ ആദ്യരാത്രിയിലെ അനുഭവങ്ങള്‍ക്ക്‌ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്‌. വിവാഹിതരാകുന്ന ഓരോ വ്യക്‌തിയുടെയും പിന്നീടുള്ള ജീവിതത്തെ മുഴുവന്‍ അനുകൂലമായോ, പ്രതികൂലമായോ സ്വാധീനിക്കാന്‍ ചിലപ്പോള്‍ ആദ്യരാത്രി വഴിതെളിക്കും. അതുകൊണ്ടാണ്‌ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയമായി ഇതിനെ കാണണമെന്ന്‌ പറയുന്നത്‌. ആദ്യരാത്രി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നാണിച്ച്‌ മുഖം കുനിക്കാതെ സ്‌്ത്രീയും പുരുഷനും ഒന്നായി ജീവിതം ആരംഭിക്കുന്നതിന്‌ തയാറെടുപ്പുകള്‍ നടത്തുകയാണ്‌ വേണ്ടത്‌. മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ആദ്യം തൊടുമ്പോഴുള്ള ലജ്ജ പകുതിയെങ്കിലും കുറഞ്ഞു കിട്ടും. മാത്രമല്ല, ഇക്കാര്യങ്ങളില്‍ പങ്കാളിയുടെ താല്‍‌പര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments