HomeHealth Newsഉലുവ ഉപയോഗിക്കുന്ന സ്ത്രീകൾ കരുതിയിരിക്കുക; നിങ്ങൾക്ക് ഈ രോഗം പിടിപെടാൻ സാധ്യത

ഉലുവ ഉപയോഗിക്കുന്ന സ്ത്രീകൾ കരുതിയിരിക്കുക; നിങ്ങൾക്ക് ഈ രോഗം പിടിപെടാൻ സാധ്യത

വിഭവങ്ങള്‍ക്ക് മണവും സ്വാദും നല്‍കുന്നതിനു വേണ്ടിയാണ് പ്രധാനമായും ഉലുവ ഉപയോഗിക്കുന്നത്. കര്‍ക്കിടകത്തില്‍ ഉലുവകഞ്ഞി കുടിക്കുന്നത് ആരോഗ്യം ബലപ്പെടുത്താന്‍ അത്യുത്തമമാണ്. പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ. മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോള്‍, ട്രൈഗ്ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കും.

എന്നാല്‍ ഗുണങ്ങള്‍ പോലെതന്നെ ചില ദോഷവശങ്ങളും ഉലുവയ്ക്കുണ്ട്. ഈസ്ട്രജന്‍ ഉല്‍പാദനത്തിന് ഉലുവ സഹായിക്കുന്നു. അതിനാല്‍ ഹോര്‍മോണ്‍ കാരണം ക്യാന്‍സര്‍ സാധ്യതയുള്ള സ്ത്രീകളില്‍ ഇതിന്റെ ഉപയോഗം ക്യാൻസറിന് വഴിയൊരുക്കും. ഉലുവ കഴിയ്ക്കുന്നതിലൂടെ വിയര്‍പ്പിനും മുലപ്പാലിനും, മൂത്രത്തിനും ദുര്‍ഗന്ധമുണ്ടാകാന്‍ ഇടയാകും. ഉലുവയും ഉലുവയുടെ ഇലയായ മേത്തി ഇലകളുമാണ് ഈ പ്രശ്നത്തിനു കാരണമാകുന്നത്.രക്തം കട്ടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഉലുവ കഴിക്കുന്നതിലൂടെ അമിതബ്ലീഡിംഗിന് വഴിയൊരുക്കുകയും ചെയ്യും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments