HomeHealth Newsമദ്യപിക്കാറുണ്ടോ? മദ്യപിച്ചശേഷം ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

മദ്യപിക്കാറുണ്ടോ? മദ്യപിച്ചശേഷം ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ഈ സന്ദേശം ഉൾക്കൊള്ളുന്നവർ എത്രപേരുണ്ട്? മദ്യപാനം ആരോഗ്യപരമായും മാനസികമായുമുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല സൃഷ്‌ടിക്കുന്നത്, മറിച്ച് കുടുംബപ്രശ്‌നങ്ങളും സാമൂഹികപ്രശ്നങ്ങളും ഉണ്ടാക്കും. തമാശയ്‌ക്ക് പോലും മദ്യപിക്കുന്നവര്‍, അതുകൊണ്ടുണ്ടാകുന്ന പൊല്ലാപ്പുകളെക്കുറിച്ച് പലപ്പോഴും വേണ്ടത്ര ബോധ്യമുള്ളവരായിരിക്കില്ല. മദ്യപിച്ചശേഷം ഒരു കാരണവശാലും ചെയ്യാൻ  പാടില്ലാത്ത ഏഴ് കാര്യങ്ങൾ…

1, വാഹനം ഓടിക്കരുത്- മദ്യപിച്ചശേഷമുള്ള ഡ്രൈവിങ് ഏറ്റവും അപകടകരമായ കാര്യമാണ്. പ്രതിവര്‍ഷം നിരവധിപേര്‍ മദ്യപിച്ചുള്ള ഡ്രൈവിങിനെ തുടര്‍ന്നുണ്ടാകുന്ന അപകടത്തില്‍ മരണപ്പെടുന്നുണ്ട്.

2, ചിത്രം എടുക്കരുത്, അവ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യരുത്- മദ്യപിച്ചുകഴിഞ്ഞാല്‍ ബോധം എപ്പോഴും ശരിയാകണമെന്നില്ല. ഈ സമയത്ത് ഫോട്ടോ എടുക്കുന്നതും, അത് ഓണ്‍ലൈനില്‍ പങ്കുവെയ്‌ക്കുന്നതും പിന്നീട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിങ്ങള്‍ ശരിക്കും ഉദ്ദേശിച്ച ചിത്രമായിരിക്കണമെന്നില്ല, ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകുക.

3, മെസേജ് അയയ്‌ക്കരുത്- മദ്യപിച്ചശേഷം ഫോണ്‍ മെസേജ്, വാട്ട്സ്‌ആപ്പ്, മെയില്‍ തുടങ്ങിയവ അയയ്‌ക്കുന്നത് ഒഴിവാക്കുക. പലപ്പോഴും അത് തെറ്റിപ്പോകാനും, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അപ്പാടെ മാറിപ്പോകുകയും ചെയ്യും.

4, അപരിചിതരുമായി അധികം അടുപ്പം വേണ്ട- മദ്യപിച്ചശേഷം അപരിചിതരുമായി അടുപ്പം സ്ഥാപിക്കുന്നതും, രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ അവരുമായി പങ്കുവെയ്‌ക്കുന്നതും, തട്ടിപ്പിന് ഇരയാകാന്‍ കാരണമാകും.

5, മുന്‍ പങ്കാളിയുമായി സംസാരിക്കരുത്- ചിലര്‍ക്ക് മദ്യപിച്ച് പൂസാകുമ്പോള്‍, മുന്‍ കാമുകിയുമായോ കാമുകനുമായോ സംസാരിക്കണമെന്ന് തോന്നും. എന്നാല്‍ ഈ സംസാരം വലിയ പ്രശ്‌നങ്ങളില്‍ എത്തിക്കും. നിലവിലെ ബന്ധത്തെപോലും ഈ സംസാരം ബാധിച്ചേക്കാം.

6, ജോലി സംബന്ധമായ അന്വേഷണങ്ങളോട് പ്രതികരിക്കരുത്- മദ്യപിച്ചിരിക്കുമ്പോഴാണ്, നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ച് ആരെങ്കിലും വിളിക്കുന്നത്. അത്തരം ഫോണ്‍ വിളികളോട് പ്രതികരിക്കരുത്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞു ഒഴിവാക്കണം. മദ്യപിച്ചിരിക്കുമ്പോള്‍ അത്തരം അന്വേഷണങ്ങളോട് പ്രതികരിക്കുന്നത്, നിങ്ങളുടെ കരിയറിനെ തന്നെ ബാധിച്ചേക്കാം.

7, വഴക്കും തര്‍ക്കവും ഒഴിവാക്കുക- ചിലര്‍ക്ക് മദ്യപിച്ചുകഴിഞ്ഞാല്‍ ആരോടെങ്കിലും വഴക്കുണ്ടാക്കുകയും, തര്‍ക്കിക്കുകയുമൊക്കെ വേണം. എന്നാല്‍ ഇത് ഒരു പരിധി കഴിഞ്ഞാല്‍ വലിയ പൊല്ലാപ്പായി മാറുമെന്ന് അറിയുക. ചിലപ്പോള്‍ വലിയ സംഘര്‍ഷത്തിനും പൊലീസ് കേസിനും ഇത് ഇടയാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments