HomeHealth Newsഈ ജ്യൂസുകൾക്കൊപ്പം ഒരു ഗുളികകളും കഴിക്കരുത് ! ഐഎംഎ പുതിയ പഠനത്തിൽ പറയുന്നത് ഇങ്ങനെ:

ഈ ജ്യൂസുകൾക്കൊപ്പം ഒരു ഗുളികകളും കഴിക്കരുത് ! ഐഎംഎ പുതിയ പഠനത്തിൽ പറയുന്നത് ഇങ്ങനെ:

ഗുളിക കഴിക്കാൻ ജ്യൂസ് ഉപയോഗിക്കുന്നത് ഹാനികരമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) റിപ്പോർട്ട്. സിട്രസ് കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളുടെ ജ്യുസിനൊപ്പം മരുന്ന് കഴിക്കുന്നത് ഏറെ അപകടകരമാണ്. ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ എന്നിവയുടെ മരുന്നുകൾ ജ്യൂസുകൾ എളുപ്പത്തിൽ വലിച്ചെടുക്കുമെന്ന് ഐഎംഎ പഠനത്തിൽ വ്യക്തമാക്കുന്നു. ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകൾ വെള്ളത്തോടൊപ്പം മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്‍സൈമുകളുടെ പ്രവർത്തനത്തെ മുന്തിരി ജ്യൂസ് തടസ്സപ്പെടുത്തും എന്നുള്ളതാണ് ഒരു പ്രധാന കാര്യം. ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ വളരെ കുറച്ചു ശതമാനം രോഗികൾക്കിടയില്‍ മാത്രമേ പാലിക്കപ്പെടുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓറഞ്ച്,ആപ്പിൾ എന്നിവയുടെ ജ്യൂസുകൾ കുറച്ചു മാത്രമേ മരുന്നുകളെ വലിച്ചെടുക്കൂ.എന്നാൽ മുന്തിരി ജ്യൂസ് മരുന്നിന്‍റെ ഫലത്തെ കുറക്കുന്നതോടൊപ്പം മരുന്നുമായി പ്രവർത്തിച്ച് വിഷാംശം ശരീരത്തിൽ ഉണ്ടാകാനും ഇടയാക്കുമെന്ന് ഐഎംഎ സെക്രട്ടറി ഡോ കെ കെ അഗർവാൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments