HomeHealth Newsരാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവരേ, കാത്തിരിക്കുന്നത് ഗുരുതര അപകടം !

രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവരേ, കാത്തിരിക്കുന്നത് ഗുരുതര അപകടം !

ചൂട് സഹിക്കാൻ പറ്റണില്ല..ഫാനിടാതെ ഒരു നേരം കഴിച്ചു കൂട്ടാൻ വയ്യ..കറന്റ് പോവരുതേ എന്നാണ് പകലത്തെ പ്രാർത്ഥന……ഈ വാക്കുകൾ നാം ഒരിക്കലെങ്കിലും പറഞ്ഞിട്ടില്ലേ ? രാത്രിയിൽ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍ രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ ? ഒരു കാരണവശാലും ഫാനിന്റെ അടിമകളാകരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ തെളിവുസഹിതം മുന്നറിയിപ്പു നല്‍കുന്നത്.

ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അധികവും. മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ വേണം. മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ചൂടുകാലത്ത് വിയര്‍പ്പു കൂടും. വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. കൊറിയയിലെ ഗ്രാമീണരുടെയിടയില്‍ ഒരു അന്ധവിശ്വാസമുണ്ട്. ഒരു രാത്രി മുഴുവന്‍ സീലിംഗ് ഫാനിട്ട് അതിനടിയില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുമെന്ന്. അന്ധവിശ്വാസം മറയാക്കി കൊറിയയില്‍ വില്‍പനയ്‌ക്കെത്തുന്നത് ടൈമര്‍ സംവിധാനമുള്ള പ്രത്യേകതരം ഫാനുകളാണ്. നിശ്ചിത സമയം കഴിഞ്ഞാല്‍ ഫാന്‍ തനിയെ ഓഫാകുമെന്നതിനാല്‍ മരണഭയമില്ലാതെ കൊറിയക്കാര്‍ ഉറങ്ങും. കൊറിയക്കാരെ പോലെയല്ല നമ്മുടെ നാട്ടുകാര്‍. രാത്രിമുഴുവൻ ഫാനിട്ടുറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:

ഫാനിന്റെ ലീഫുകള്‍ പൊടിയും ചിലന്തിവലകളും ഒക്കെ പറ്റിപ്പിടിച്ചിരിക്കാനുള്ള സുരക്ഷിത സ്ഥലമാണ്. അതിനാല്‍ ഫാനിന്റെ ലീഫിന്റെ ഇരു വശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.

ഫാനുകളുടെ കൊളുത്തും നട്ടും ബോള്‍ട്ടും സ്‌ക്രൂവുമൊക്കെ സുരക്ഷിതമാണോ എന്നും ഇടയ്ക്കിടെ കൃത്യമായി പരിശോധിക്കണം.

രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം.

പെഡസ്റ്റ്യല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ്.

ശരീരം മുഴുവന്‍ മൂടുംവിധം വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍. ഇതൊക്കെ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളുമാണ്.

നഗ്ന ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ഇത്തരക്കാര്‍ക്ക് ഉറക്കം ഉണരുമ്പോള്‍ കടുത്ത ശരീരവേദനയും ഉണ്ടാകും.

ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും കിടക്കുന്ന സമയത്തും അല്ലാത്തപ്പോഴും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നന്ന്.

കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്‌സുകള്‍ എന്നിവയൊന്നും വാരിക്കൂട്ടിയിടരുത്. അതില്‍ നിന്ന് പൊടിപറന്ന് അലര്‍ജിയുണ്ടാക്കിയേക്കും.

കൊതുകിനെ ഓടിക്കാനാണ് ചിലർ അമിതവേഗതയില്‍ ഫാനിടുന്നത്. എന്നാല്‍ ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകുവല തന്നെയാണ് ഉപയോഗിക്കേണ്ടത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments