HomeHealth Newsവെള്ളത്തിൽ വിരൽ ഇങ്ങനെ മുക്കൂ; ഹാർട്ട് അറ്റാക്ക് ഉണ്ടാകുമോ എന്നറിയാം

വെള്ളത്തിൽ വിരൽ ഇങ്ങനെ മുക്കൂ; ഹാർട്ട് അറ്റാക്ക് ഉണ്ടാകുമോ എന്നറിയാം

നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം എപ്പോഴും അറിഞ്ഞിരിക്കണം. അത് നമുക്ക് തന്നെ അറിയാന്‍ പറ്റുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ ? ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ച് അറിയുവാൻ വേണ്ടി നമ്മൾ സാധാരണയായി മെഡിക്കൽ ടെസ്റ്റുകൾ ആണ് ചെയ്യാറുള്ളത്.എന്നാൽ വീട്ടിലിരുന്നുതന്നെ സ്വയം ചെയ്തു നോക്കാവുന്ന നിരവധി ആരോഗ്യ പരിശോധനകൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. തണുത്ത വെള്ളത്തിൽ വിരൽ മുക്കി വെച്ചാണ് ഈ പരിശോധന ചെയ്യുന്നത്. ഇതിനായി വേണ്ടത് തണുത്ത വെള്ളമാണ്. നന്നായി തണുത്ത വെള്ളമോ ഐസ് ഇട്ട വെള്ളമോ ഒരു കപ്പിലോ ഗ്ലാസിലോ എടുക്കുക.വിരൽ അറ്റങ്ങൾ ഇതിൽ 30 സെക്കന്റ് മുക്കി പിടിക്കുക. അല്പസമയം കഴിഞ്ഞു വിരൽ വെള്ളത്തിൽ നിന്നും ഉയർത്തി നോക്കുക. ഇങ്ങനെ മുക്കി വച്ചതിനുശേഷം പുറത്തെടുക്കുമ്പോൾ വിരലിന്റെ ചർമം ചുക്കിച്ചുളിയുന്നത് സാധാരണമാണ്.

എന്നാൽ വെള്ള നിറമോ നീല നിറമോ ഉണ്ടെങ്കിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ശരീരത്തിന്റെ രക്തപ്രവാഹത്തിൽ പ്രശ്നം ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള നിറം മാറ്റം. ചെവി കൈ വിരലുകൾ മൂക്ക് എന്നിവയിലേക്കുള്ള രക്തപ്രവാഹത്തിൽ പ്രശ്നമുണ്ട് എന്നതിന്റെ സൂചന കൂടിയാണിത്. ഈ ഭാഗത്തേക്ക് രക്തം പ്രവേശിക്കാതെ ആകുമ്പോൾ ഈ ഭാഗം കട്ടിയാകും. ഇതാണ് രക്ത കുറവുമൂലമുള്ള നിറം മാറ്റത്തിന്റെ കാരണം. രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കാത്ത കാരണത്താൽ ഹൃദയാഘാതം അനുബന്ധപ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകും. തലച്ചോർ ഉൾപ്പെടെയുള്ള ശരീരത്തിന്റെ നിരവധി ഭാഗങ്ങൾക്ക് സർക്കുലേഷൻ ഇല്ലായ്മ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments