HomeHealth Newsപങ്കാളികളിൽ ഒരാളുടെ മരണം നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? പുതിയ പഠനത്തിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ:

പങ്കാളികളിൽ ഒരാളുടെ മരണം നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? പുതിയ പഠനത്തിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ:

ജീവിതപങ്കാളിയുടെ മരണം താങ്ങാനാകാത്തതാണ്. ആ വിഷമം ജീവിതകാലം മുഴുവന്‍ പിന്തുടരുകയും ചെയ്യും. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മരണശേഷം ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ ആരോഗ്യം പതുക്കെ മോശമാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഹൃദയ സ്‌പന്ദനത്തില്‍ വരുന്ന മാറ്റങ്ങളാണ് ഇതില്‍ പ്രധാനം. ഈ മാറ്റം പിന്നീട് ഗുരുതരമായ ഹൃദ്രോഗത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും കാരണമാകുമെന്ന് ഡെന്‍മാര്‍ക്കിലെ ആറസ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. അറുപത് വയസില്‍ താഴെയുള്ളവരിലാണ് ഗുരുതരമായ പ്രശ്‌നം കണ്ടുവരുന്നതെന്നും പഠനത്തില്‍ വ്യക്തമായി. പങ്കാളിയുടെ അപ്രതീക്ഷിതമായ മരണം, അറുപതു വയസില്‍ താഴെയുള്ളവരില്‍ ഉണ്ടാക്കുന്ന ആഘാതം അറുപതു വയസില്‍ കൂടുതലുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. പങ്കാളി മരിക്കുന്നതിന് ഒരു മാസം മുമ്പുള്ള ആരോഗ്യവും, പങ്കാളിയുടെ മരണശേഷമുള്ള ആരോഗ്യനിലയും വിലയിരുത്തിയാണ് സൈമണ്‍ ഗ്രാഫിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. ഏകദേശം 88,612 പേരെയാണ് നത്തിന് വിധേയമാക്കിയത്. പങ്കാളിയുടെ മരണശേഷം ഹൃദയസ്‌പന്ദനത്തിലുണ്ടാകുന്ന വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്‌നത്തിന് ആട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്നാണ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments