HomeHealth Newsനഖംകടി ശീലമുള്ളവരാണോ? സൂക്ഷിക്കുക; നഖംകടി സ്വന്തം ജീവൻവരെ അപകടത്തിലാക്കിയ ഈ യുവാവ് പറയുന്നത് കേൾക്കൂ

നഖംകടി ശീലമുള്ളവരാണോ? സൂക്ഷിക്കുക; നഖംകടി സ്വന്തം ജീവൻവരെ അപകടത്തിലാക്കിയ ഈ യുവാവ് പറയുന്നത് കേൾക്കൂ

മിക്കവരിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കൽ. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലരെ ജീവിതാവസാനം വരെ പിന്തുടരും. സാധാരണ ഇത് കുഴപ്പിമില്ലാതെ ശീലമായി കരുതുന്നവരാണ് മിക്കവാറും. എന്നാൽ, നഖംകടി മൂലം ജീവൻവരെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരം ഒരനുഭവം പറയുകയാണ് ഈ യുവാവ്.

രണ്ടുകുട്ടികളുടെ പിതാവായ ഹാനോമാൻ എന്ന യുവാവാണ് നഖംകടി മൂലം ജീവൻ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയത്. നഖംകടിക്കിടെ പറ്റിയ ചെറിയൊരു അബദ്ധമാണ് യുവാവിന് വിനയായത്. നഖം കടി ശീലമാക്കിയ ആളായിരുന്നു യുവാവ്. കഴിഞ്ഞദിവസം നഖം കടിക്കുന്നതിന്ടെ നഖത്തിന്റെ വശത്തുള്ള ചർമം ചെറുതായി ഇളകിയിരുന്നു. യുവാവ് അത് കാര്യമാക്കിയതുമില്ല. എന്നാൽ, പിന്നാലെ സംഭവം ആകെ മാറി മറിഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞതോടെ ഇദ്ദേഹത്തിന് ചില ശാരീരിക അസ്വസ്ഥതകൾ തുടങ്ങി. ഓർമയും ശ്രദ്ധയും കുറയുക, ശരീരം വെട്ടി വിയർക്കുക, വിറയ്ക്കുക തുടങ്ങിയ ലക്ഷണങ്ങൾ ആദ്യമൊക്കെ യുവാവ് സാരമാക്കിയില്ല. എന്നാൽ, ഒരു ദിവസംകൂടി കഴിഞ്ഞതോടെ കാര്യത്തിന്റെ നില മാറി. കടുത്ത പനിയും ശരീരമാകെ ചുവന്ന വരകളും ഉണ്ടാവാൻ തുടങ്ങി. സെപ്റ്റിക് ഷോക്ക് എന്ന അതീവഗുരുതരമായ അവസ്ഥയിൽ എത്തിയിരുന്നു യുവാവ്. ജീവൻവരെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. യുവാവിന്റെ അമ്മ തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് ഇയാൾ രക്ഷപെട്ടത്. സെപ്സിസ് എന്ന അവസ്ഥ യുവാവിന് ഉണ്ടായത് നഖംകടിക്കിടെ ഉണ്ടായ ആയ ചെറിയ മുറിവിൽ നിന്നുമായിരുന്നു.

മനുഷ്യ ശരീരത്തില്‍ ബാക്ടീരിയയില്‍ നിന്നുള്ള വിഷവസ്തു പ്രവേശിച്ചാണ് സെപ്സിസ് രോഗമുണ്ടാകുന്നത്. രോഗം ബാധിച്ചവരില്‍ 50 ശതമാനത്തോളം പേര്‍ക്കും മരണം സംഭവിക്കാറുണ്ട്. രക്തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍ വിഷബാധയുണ്ടാക്കുന്ന അവസ്ഥയാണിത്. മതിയായ ചികിത്സ ലഭിച്ചാല്‍ പോലും മരണം സംഭവിക്കാം എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments