HomeHealth Newsദിവസം രണ്ടു മുട്ട കഴിക്കണം എന്ന് പുതിയ പഠനം വരുന്നു !

ദിവസം രണ്ടു മുട്ട കഴിക്കണം എന്ന് പുതിയ പഠനം വരുന്നു !

ഇന്ത്യയില്‍ ആകെ 32 ദശലക്ഷം ഹൃദ്രോഗ ബാധിതര്‍ ഉണ്ട്‌.ഇവരില്‍ എല്ലാവര്‍ക്കും കൊളസ്‌ട്രോള്‍ ഉള്ളവരുമാണ്‌. കൊളസ്‌ട്രോള്‍ ബാധിതരില്‍ കേരളം വളരെ മുന്നിലാണ്‌. എന്നാല്‍ ലോകത്താകമാനം നടന്ന മറ്റു പഠനങ്ങള്‍ പറയുന്നത്‌ മുട്ട കഴിക്കുന്നത്‌ അങ്ങേയറ്റം അപകടകരമാണെന്നും രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌ വല്ലാതെ ഉയര്‍ത്തുന്നു എന്നുമാണ്‌. നമ്മുടെ ശരീരത്തിന്‌ ആവശ്യമായ കൊഴുപ്പ്‌ കരള്‍ സ്വയം ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ കുടുതലായി കഴിക്കുന്നവ അപകടം ചെയ്യുമെന്നായിരുന്നു കാലങ്ങളായുള്ള ചിന്ത. എന്നാൽ, അമേരിക്കന്‍ ഡയറ്ററി ഗൈഡ്‌ ലൈന്‍സ്‌ നടത്തിയ പഠനം ആരോഗ്യ ലോകത്ത്‌ ഒരു ഞെട്ടല്‍ തന്നെയാണ്‌ നല്‍കിരിക്കുന്നത്‌.

പതിറ്റാണ്ടുകളായി അമിതമായ കൊഴുപ്പ്‌ എന്ന്‌ ഗണത്തില്‍ പെടുത്തി മാറ്റി നിര്‍ത്തിരുന്ന മുട്ട ആഹാരത്തില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം എന്ന്‌ ഈ പഠനം പറയുന്നു. ദിവസം രണ്ട്‌ മുട്ട വരെ കഴിക്കാം എന്ന്‌ ഇവര്‍ പറയുന്നു. മാത്രമല്ല മുന്‍കാലങ്ങളില്‍ എറ്റവും അപകടകരമായ കൊഴുപ്പടങ്ങിയ ആഹാരം എന്നു മുദ്ര കുത്തിരുന്ന ചീസ്‌, ചെമ്മിന്‍ എന്നിവയും ആരോഗ്യകരമായ കൊഴുപ്പിന്റെ കൂടാത്തിലാണ്‌ പുതിയ പഠനം പറഞ്ഞിരിക്കുന്നത്‌.

ഭക്ഷണത്തില്‍ കൂടുതലായി കൊഴുപ്പ്‌ വരുമ്പോള്‍ കരള്‍ കൊളസ്‌ട്രോള്‍ ഉല്‍പ്പാദനം കുറയ്‌ക്കുന്നു. ഇതു വഴി ശരീരത്തിലെ ആകെയുള്ള കൊഴുപ്പിനെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിയുമെന്നാണ്‌ പുതിയ പഠനം നടത്തിയവരുടെ വാദം. അതിനാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കുറഞ്ഞത്‌ രണ്ട്‌ മുട്ടയില്‍ ഉള്ള കൊഴുപ്പെങ്കിലും വേണമെന്നും ഇവര്‍ പറയുന്നു. ഇത്‌ 300 മില്ലി ഗ്രാമോളം വരും. പഞ്ചസാര, കൃത്രിമ മധുരം തുടങ്ങിയവയാണ്‌ എറ്റവും അപകടം ചെയ്യുന്നത്‌. ശരീര പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൊളസ്‌ട്രോള്‍ അത്യവശ്യമാണെങ്കിലും ഈ പഠനം നമ്മുക്ക്‌ പൂര്‍ണ്ണമായി വിശ്വസിക്കാമോ..?
എന്നാൽ ഇതിനു ഒരു മറുപുറമുണ്ട് . ആരോഗ്യ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായ അമേരിക്കാന്‍ ജനത മുട്ടയുടെ ദോഷ വശങ്ങള്‍ മനസിലാക്കിയാതൊടെ ഉപഭോഗം കുറഞ്ഞു. അങ്ങനെ തകര്‍ന്നുപോയ മുട്ട വ്യവസായത്തിന്‌ പുതുജീവന്‍ നല്‍കാനാണ്‌ ഇത്തരം ഒരു പഠനമെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments