വീട്ടിൽ പൂച്ചയെ വളർത്തുന്നുണ്ടോ? എങ്കിൽ ഇനി ഈ രോഗത്തെ പേടിക്കേണ്ട

വീടുകളില്‍ പൂച്ചയെ വളര്‍ത്തുക എന്നത് പലര്‍ക്കുമുള്ള ഒരു ശീലമാണ്. എല്ലാരും ഒരു ഇഷ്ടം കൊണ്ടോ അല്ലെങ്കില്‍ വെറുതേ ഒരു നേരുപോക്കിന് വേണ്ടിയോ ആയിരിക്കും പൂച്ചകളെ വളര്‍ത്താറുള്ളത്. എന്നാല്‍ ചിലരുണ്ട് എലികളെ പിടിക്കാന്‍ വേണ്ടി പൂച്ചയെ വളര്‍ത്തുന്നവര്‍. വീട്ടില്‍ പൂച്ചയെ വര്‍ത്തുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതുകൊണ്ട് കുട്ടികളില്‍ ആസ്ത്മ വരുന്നത് തുടയുകയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പൂച്ചയെ വളര്‍ത്തുന്നത് ചെറിയ കുട്ടികളില്‍ ആസ്ത്മ വരുന്നതില്‍ നിന്ന് തടയുമെന്നാണ് പുതിയ കണ്ടെത്തല്‍. ചെറിയ പ്രായം മുതല്‍ പൂച്ചകളോടൊത്ത് കഴിയുന്ന കുട്ടികള്‍ക്ക് മലിനീകരണ തോത് കൂടുതലുള്ള സാഹചര്യങ്ങളെ വളരെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ആസ്ത്മവരാനുള്ള പ്രധാന കാരണം ജനിതക പ്രശ്നങ്ങളാണ്. പൂച്ചയുടെ സാന്നിധ്യം ഇത് ഇല്ലാതാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പൂച്ചകളുടെ ശരീരത്തിലുള്ള ബാക്റ്റീരിയകളാണ് ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികളെ സഹായിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവ കാരണം വരുന്ന മറ്റ് രോഗങ്ങള്‍ മറക്കരുതെന്നും പഠനത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ടും ജനിതക പ്രശ്നങ്ങള്‍കൊണ്ടുമാണ് പ്രധാനമായും ആസ്ത്മ വരുന്നത്. എന്നാല്‍ പട്ടികളെ വളര്‍ത്തുന്നതുകൊണ്ട് ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാനാകില്ല.